കൊച്ചി ബാറിൽ വെടിവയ്പ്പുണ്ടായ സംഭവം; രണ്ടു പേർ പിടിയിൽ

കൊച്ചി കുണ്ടന്നൂർ ജംക്ഷനിൽ പ്രവർത്തിക്കുന്ന ‘ഒജീസ് കാന്താരി’ ബാറിൽ വെടിവയ്പ്പുണ്ടായ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. അഭിഭാഷകനായ ഹറോൾഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി റോജൻ എന്നിവരാണു മരട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെ ആയിരുന്നു ബാറിൽ വെടിവയ്പ്പുണ്ടായത്. മദ്യപിച്ച് ബിൽ തുക കൊടുത്ത ശേഷം മടങ്ങുന്നതിനിടെ പ്രകോപനം ഒന്നുമില്ലാതെ ഒരാൾ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇയാൾ ഒപ്പമുണ്ടായിരുന്ന ആൾക്കൊപ്പം ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. വെടിവയ്പ്പുണ്ടായി മൂന്നു മണിക്കൂറിനു ശേഷമാണ്…

Read More

വിവാഹമോചനക്കേസില്‍ അനുകൂല വിധിയില്ല; ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമവുമായി യുവാവ്

വിവാഹമോചന കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതിയില്‍ ആത്മഹത്യാശ്രമം. ഹൈക്കോടതി കെട്ടിടത്തില്‍ നിന്ന് ചാടാന്‍ ശ്രമിച്ച ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹമോചനക്കേസിലെ ജീവനാംശം നല്‍കുന്നത് സംബന്ധിച്ച വിനു ആന്റണിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചിരുന്നത്. നേരത്തേ ഇയാള്‍ക്ക് കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍, മുന്‍ഭാര്യക്ക് ജീവനാംശം നല്‍കുന്നത് ഒഴിവാക്കാനാണ് അപ്പീല്‍ നല്‍കിയത്. അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതാണ് ആത്മഹത്യാശ്രമത്തിന്…

Read More

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് കൊച്ചിയിലെ ലോഡ്ജിൽ മരിച്ച നിലയില്‍

കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും കാപ്പ ചുമത്തി നാടുകടത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കതിരൂര്‍ സ്വദേശി കെ.വിഥുനിനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിഥുനിനെ കതിരൂര്‍ പൊലീസ് കാപ്പ ചുമത്തി ചൊവ്വാഴ്ചയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍.ഇളങ്കോവിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡിഐജിയുടെ ഉത്തരവു പ്രകരമാണ് നാടുകടത്തല്‍ നടപടി. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള…

Read More

കൊച്ചി ഇളക്കി മറിച്ച് ‘സർദാർ’ ടീം; ചിത്രം ഒക്ടോബർ 21ന് റിലീസിനെത്തും

സർദാർ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആരാധകരെ ഇളക്കി മറിച്ച് കാർത്തി. സർദാറിന്റെ ഏറ്റവും പുതിയ ട്രയിലർ പ്രേക്ഷകർക്കായി സ്‌ക്രീനിങ് നടത്തിയ ശേഷം കാർത്തി എന്നും തന്നെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരങ്ങളായ കാർത്തി, റാഷി ഖന്ന, രജിഷ വിജയൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ സഫീൽ ആണ് സ്വാഗതം രേഖപ്പെടുത്തിയെത്. ഫോർച്യൂൺ സിനിമാസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. പ്രിൻസ് പിക്‌ചേഴ്‌സിന്റ…

Read More

കൊച്ചിയിൽ നിന്ന് ഹെറോയിൻ പിടികൂടിയ സംഭവം; ഇടപാടിന് പിന്നിൽ പാക് സംഘം

കൊച്ചി പുറംകടലിൽ നിന്ന് പിടികൂടിയ 200 കിലോ ഹെറോയിന് പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കിയുളള ഹാജി അലി  നെറ്റ് വർക്കെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. പാകിസ്ഥാനിൽ നിന്ന് പുറപ്പെട്ട ചരക്ക് ശ്രീലങ്കയിലേക്കാണ് നീങ്ങിയത്. ഇതിന്‍റെ ഒരു ഭാഗം പിന്നീട് ഇന്ത്യയിൽ എത്താനിരുന്നതാണെന്നും എൻ സി  ബി അറിയിച്ചു. മത്സ്യ ബന്ധന ട്രോളറിൽ കൊണ്ടുവന്ന ഇരുനൂറ് കിലോ ഹെറോയിനാണ് കൊച്ചിയുടെ പുറങ്കടലിൽ വെച്ച് കേന്ദ്ര നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഇന്ത്യൻ നേവിയും ചേർന്നാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ലഹരികടത്തിന് ഇടനിലക്കാരായ…

Read More