പൊലീസുകാരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു, എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ: കെ.സേതുരാമൻ

പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ.സേതുരാമൻ പറഞ്ഞത്kochi city police commissioner about drugs

Read More

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവ് തൂങ്ങിമരിച്ച നിലയിൽ

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ മൊഴി നൽകാനെത്തിയ ആളുടെ പിതാവിനെ കൊച്ചിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷഹീൻബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ മകൻ മോനിസ് കഴി‍ഞ്ഞദിവസം അന്വേഷണസംഘത്തിന് മൊഴി നൽകിയിരുന്നു. ഇരുവരും താമസിച്ചിരുന്നു ഹോട്ടലിലെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതിന് ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസ് ഏലത്തൂർ സ്റ്റേഷൻ വിട്ട ഉടനെയാണ് പ്രതി ഡി വൺ കമ്പാർട്ട്മെൻറിലെത്തി യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ ഒമ്പത്…

Read More

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം

മാലിന്യത്തിൽനിന്നു സിഎൻജി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് കൊച്ചിയിൽ സ്ഥാപിക്കാൻ തീരുമാനം. ഒരു വർഷത്തിനകം പ്ലാന്റ് നിർമിക്കും. ബിപിസിഎൽ നിർമാണച്ചെലവ് വഹിക്കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. താൽക്കാലിക മാലിന്യസംസ്കരണത്തിന് വിവിധ ഏജൻസികളുമായി ചർച്ച നടത്തും. മന്ത്രിമാരായ പി.രാജീവും എം.ബി.രാജേഷും വിളിച്ച യോഗത്തിലാണ് തീരുമാനം. മാലിന്യസംസ്കരണ നീക്കം പൂർണമായും തടസ്സപ്പെട്ടതോടെയാണ് ബദൽ മാർഗത്തെക്കുറിച്ച് സർക്കാർ വളരെ തീവ്രമായി ചിന്തിച്ചത്. യോഗത്തിൽ ബിപിസിഎൽ അധികൃതരെയും മന്ത്രി വിളിച്ചുവരുത്തിയിരുന്നു. അവരാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. പ്ലാന്റ് സ്ഥാപിക്കേണ്ടത് എവിടെയാണെന്ന കാര്യത്തിൽ അന്തിമതീരുമാനം ആയിട്ടില്ല….

Read More

രണ്ടു ദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു താമസവും. മുതിർന്ന…

Read More

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ല; മടങ്ങി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ കൊച്ചിയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, സ്വീകരിക്കുന്നവരുടെ ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ കൊച്ചിയില്‍ നിന്ന് മടങ്ങി. പ്രധാനമന്ത്രിയ്ക്ക് കൊച്ചിയിൽ ഔദ്യോഗിക പരിപാടികൾ ഇല്ലെന്നും അതുകൊണ്ടാണ് കൊച്ചിയിൽ സ്വീകരിക്കാൻ നിൽക്കാതെ മടങ്ങുന്നതെന്നുമായിരുന്നു ഗവർണർ മാധ്യമങ്ങളോട് പറഞ്ഞത്. കൊച്ചിയിലേത് രാഷ്ടീയ പരിപാടികളാണ്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക പരിപാടികൾ തിരുവനന്തപുരത്താണെന്നും അവിടെ വച്ച് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ കൊച്ചിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയെ സ്വീകരണ പട്ടിക പുറത്ത് വന്നത്. പട്ടികയിൽ ഗവര്‍ണറുടെ പേര് ഉണ്ടായിരുന്നില്ല….

Read More

പ്രധാനമന്ത്രിക്കെതിരെ ഭീഷണിക്കത്ത്; കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ

പ്രധാനമന്ത്രിക്കെതിരേ ഭീഷണിക്കത്തെഴുതിയ ആൾ അറസ്റ്റിൽ. എറണാകുളം കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യം മൂലമാണ് കത്തെഴുതിയതെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. സേവ്യറാണ് കത്തെഴുതിയതെന്ന് കത്തിൽ പേരുണ്ടായിരുന്ന കലൂർ സ്വദേശി ജോസഫ് ജോണും കുടുംബവും ആരോപിച്ചിരുന്നു. എന്നാൽ, താൻ ഇങ്ങനെയൊരു കത്ത് എഴുതിയിട്ടില്ലെന്നായിരുന്നു സേവ്യറിന്റെ പ്രതികരണം. ചെറിയ തർക്കങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ അതിന്റെ പേരിൽ ഇത്തരമൊരു കത്ത് എഴുതേണ്ട സാഹചര്യമില്ലെന്നും സേവ്യർ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുത്ത് കൈയ്യക്ഷരമടക്കം പരിശോധിച്ച ശേഷമാണ് സേവ്യർ തന്നെയാണ് കത്തെഴുതിയതെന്ന് വ്യക്തമായത്….

Read More

കൊച്ചി വാട്ടർമെട്രോ യാത്രാനിരക്കുകൾ പ്രഖ്യാപിച്ചു

വാട്ടർ മെട്രോ യാത്രാനിരക്കുകൾ കെഎംആർഎൽ പ്രഖ്യാപിച്ചു.കുറഞ്ഞ യാത്ര നിരക്ക് 20 രൂപയാണ്.പരമാവധി ടിക്കറ്റ് നിരക്ക് 40 രൂപ.വാട്ടർ മെട്രോ സർവീസ് രാവിലെ 7 മുതൽ വൈകീട്ട് എട്ട് വരെയാണ്.തിരക്കുള്ള സമയങ്ങളിൽ 15 മിനിറ്റ് ഇടവേളകളിൽ സർവീസുണ്ടാകും.വാട്ടർ മെട്രോ ചൊവ്വാഴ്ച പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.ബുധനാഴ്ച രാവിലെ 7 മണിക്കാണ് ആദ്യ സർവീസ്. ഹൈക്കോടതി വൈപ്പിൻ റൂട്ടിലാണ് ആദ്യ സർവീസ്.ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രതിവാര പാസുകളിൽ ഇളവും പ്രഖാപിച്ചിട്ടുണ്ട്. മെട്രോയ്ക്ക് സമാനമായ ആധുനിക സൗകര്യങ്ങളുള്ള ഒൻപത് ബോട്ടുകളാണ് യാത്രക്കാരെ കാത്തിരിക്കുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ശീതീകരിച്ച…

Read More

പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണം; അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി

കൊച്ചിയില്‍ നവജാത ശിശുവിന് നല്‍കിയ പ്രതിരോധ കുത്തിവയ്പ്പില്‍ വീഴ്ച്ചയുണ്ടായെന്ന ആരോപണത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യത്തെ ബിസിജി കുത്തിവയ്പ്പിന് പകരം കുഞ്ഞിന് നൽകിയത് ആറ് ആഴ്ചക്കുശേഷം നൽകണ്ടേ കുത്തിവയ്പ്പാണ്. ബുധനാഴ്ചയാണ് പാലാരിവട്ടം സ്വദേശികളായ ദമ്പതിമാര്‍ കുഞ്ഞിന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കുത്തിവെപ്പെടുത്തത്. എട്ട് ദിവസം പ്രായമുള്ള കുഞ്ഞിനു നല്‍കേണ്ട വാക്സിന് പകരം 45 ദിസവം പ്രായമായ കുഞ്ഞിനു നല്‍കേണ്ട വാക്സിനാണ് നല്‍കിയത്….

Read More

ശിവശങ്കറിന് തിരിച്ചടി; ലൈഫ് മിഷൻ കോഴക്കേസിൽ ജാമ്യ ഹർജി തളളി

ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ഫെബ്രുവരി 15നാണ് ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ശിവശങ്കർ അറസ്റ്റിലാവുന്നത്. മൂന്നു ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോ​ഗസ്ഥരുമായി ചർച്ച ചെയ്തതിനു ശേഷമായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ്. ലോക്കറിൽ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷൻ ഇടപാടിൽ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ…

Read More

ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നത്: ചോദ്യവുമായി ഹൈക്കോടതി

കൊച്ചിയിലെ ജലസ്രോതസുകളിൽ ഇ–കോളി ബാക്ടീരിയ സാന്നിധ്യമെന്ന് എറണാകുളം കലക്ടർ‌ ഹൈക്കോടതിയിൽ. മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാംപിളുകളിൽ എല്ലാം ബാക്ടീരിയ കണ്ടെത്തിയെന്നു കലക്ടർ അറിയിച്ചു. ഇ–കോളി ബാക്ടീരിയ ഉള്ള വെള്ളമാണോ കൊച്ചിക്കാർ കുടിക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. കൊച്ചിയിലെ മാലിന്യപ്രശ്നത്തിലും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. റോഡുകള്‍ ബ്രഹ്മപുരത്തിന് തുല്യമായെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ വൈകിയതോടെ റോഡുകള്‍ മാലിന്യക്കൂമ്പാരമായെന്നും മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More