കസ്റ്റംസ് ഉദ്യോഗസ്ഥന്റെ കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. കാറിൽ ഉണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരായ പങ്കജ്കുമാർ വർമ, അന്തരീക്ഷ് ഡാഗ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പങ്കജ്കുമാർ വർമയാണ് അപകട സമയത്ത് കാറ് ഓടിച്ചിരുന്നത്. ബൈക്ക് യാത്രക്കാരൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി പൊലീസ് വ്യക്തമാക്കി

Read More

ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനിലക്കുരുക്ക്; പിടിച്ച് കെട്ടിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

സമനില പൂട്ട് പൊട്ടിക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആവേശത്തിൽ പൊരുതിയെങ്കിലും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപിക്കാനായില്ല. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സിനായി ഡാനിഷ് ഫാറൂഖി ഗോൾ നേടീയപ്പോൾ നെസ്റ്റർ അൽബെയ്ച്ച് ആണ് നോർത്ത് ഈസ്റ്റിന്റെ ഗോൾ നേടിയത്. കളി തുടങ്ങി 12ആം മിനിറ്റിൽ നോർത്ത് ഈസ്റ്റ് ആണ് മുന്നിലെത്തിയത്. ജിതിൻ എം എസിന്റെ പാസിൽ നിന്ന് നെസ്റ്റർ ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കുകയായിരുന്നു….

Read More

റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കണം: കൊച്ചി നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മാണം. 1902 ജൂലായ് 6-ന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി വനസമ്പത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905-ല്‍ പറമ്പിക്കുളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും കൊച്ചിയുടെയും വാണിജ്യമേഖലയെ ശക്തിപ്പെടുത്തിയതും…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; ഗോൾ അടിച്ച് കൊച്ചി മെട്രോ,ലക്ഷം കടന്ന് യാത്രക്കാർ.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്. മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. 1,27,828 പേരാണ് ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തത്.2023ൽ ഇതുൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. 30 അധിക സർവീസുകളാണ് ഇന്ന് കൊച്ചി മെട്രോ…

Read More

ഐ എസ് എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സിന് ആവേശ വിജയത്തുടക്കം; ചിര വൈരികളായ ബംഗളൂരു എഫ് സിയെ തകർത്ത് വിട്ടത് ഒന്നിനെതിരെ രണ്ട് ഗോളിന്

ഒൻപതാം സീസണിലെ പ്ലേഓഫില്‍ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വീണ കണ്ണീരിന് കാലം കാത്ത് വെച്ച കാവ്യ നീതി പോലെയായി ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ വിജയം.പ്രതിരോധ താരമായ കെസിയ വീൻഡോര്‍പ്പിന്‍റെ ഓണ്‍ ഗോളിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയതെങ്കിൽ,ബംഗളൂരു ഗോളിയുടെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ രണ്ടാം ഗോൾ കണ്ടെത്തിയത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധ പിഴവിൽ നിന്ന് എൺപത്തൊമ്പതാം മിനിറ്റിൽ ബംഗളൂരു ഒരു ഗോൾ മടക്കി. പിഴവ് മുതലാക്കി കുര്‍ട്ടിസ് മെയിൻ വല ചലിപ്പിക്കുകയായിരുന്നു. കനത്ത മഴയിൽ…

Read More

രാജ്യത്തെ വിമാനത്താവളങ്ങളിൽ അഭിനന്ദൻ പദ്ധതിയുമായി എയർ ഇന്ത്യ; കേരളത്തിലെ കൊച്ചി, കോഴിക്കോട് എയർപോർട്ടുകൾ പട്ടികയിൽ

രാജ്യത്തെ 16 വിമാനത്താവളങ്ങളിൽ ‘അഭിനന്ദൻ’ പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് എയർ ഇന്ത്യ.യാത്രക്കാർക്ക് വ്യക്തിഗതവും തടസ്സരഹിതവുമായ ഓൺ-ഗ്രൗണ്ട് അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ചതാണ് ‘പ്രോജക്ട് അഭിനന്ദൻ’.കേരളത്തിലെ കൊച്ചിയും കോഴിക്കോടും ഉൾപ്പടെ 16 വിമാനത്താവളങ്ങളിൽ പദ്ധതി നടപ്പാക്കും. ഇതിന്റെ ഭാഗമായി ഈ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശീലനം ലഭിച്ച സർവീസ് അഷ്വറൻസ് ഓഫീസർമാരെ ഏർപ്പെടുത്തും. ഇവർ എയർ ഇന്ത്യാ യാത്രക്കാർക്ക് ചെക്ക്-ഇൻ ഏരിയയിൽ, ലോഞ്ചുകളിൽ, ബോർഡിംഗ് ഗേറ്റുകൾക്ക് സമീപം. ട്രാൻസിറ്റ് സമയത്ത്, അല്ലെങ്കിൽ അറൈവൽ ഹാളിൽ ഉടനീളം ഗ്രൗണ്ട് സഹായം നൽകാൻ…

Read More

പുരാവസ്തു തട്ടിപ്പ് കേസ്; കെ.സുധാകനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

പുരാവസ്തു തട്ടിപ്പ്, കള്ളപ്പണ ഇടപാട് കേസുകളുമായി ബന്ധപ്പെട്ടുള്ള കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ എം.പിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. എല്ലാ രേഖകളും കൈമാറി. പത്ത് തവണ വിളിപ്പിച്ചാലും വരും.താൻ രാജ്യത്തെ നിയമം അനുസരിച്ചു ജീവിക്കുന്നയാളാണെന്നും സുധാകരൻ പറഞ്ഞു. ഇഡിയുടെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങി മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ.ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. മാസപ്പടി വിവാദത്തിൽ…

Read More

കൊച്ചി നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; റൺവേയിലേക്ക് നീങ്ങിയ വിമാനം തിരികെ വിളിച്ചു

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. അജ്ഞാത സന്ദേശമായാണ് ബോംബ് ഭീഷണി എത്തിയത്. ഇതേ തുടർന്ന് റൺവേയിലേക്ക് നീങ്ങിയ വിമാനം അധികൃതർ തിരിച്ചു വിളിച്ചു. രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ ഇൻഡിഗോ വിമാനമാണ് തിരിച്ചുവിളിച്ചത്. ഭീഷണിയുടെ സാഹചര്യത്തിൽ യാത്രക്കാരെയും ലഗേജും പൂർണമായി ഇറക്കി വിമാനത്തിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. വിമാനത്തിൽ ബോംബ് വെച്ചതായാണ് അഞ്ജാത സന്ദേശം ലഭിച്ചത്. സാധാരണ ലഭിക്കുന്ന അജ്ഞാത സന്ദേശം പോലെയാണ് ഈ സന്ദേശവും വന്നത്. ഇൻഡി​ഗോ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം….

Read More

സ്വാതന്ത്ര്യ ദിനം: ’20 രൂപയ്ക്ക്’ കൊച്ചിയിൽ മെട്രോ യാത്ര

ആഗസ്റ്റ് പതിനഞ്ചിന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കിയിരക്കുന്നത്. അന്നേ ദിവസം മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപ ആയിരിക്കും. അതായത് ഓഗസ്റ്റ് പതിനഞ്ചിന് 30, 40, 50, 60 രൂപ ടിക്കറ്റുകൾക്ക് യഥാക്രമം 10, 20, 30, 40 രൂപ വീതം ഇളവ് ലഭിക്കും. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയായി തുടരും. അന്നേദിവസം രാവിലെ ആറു മണി മുതൽ രാത്രി 11 മണി…

Read More

ബ്രഹ്മപുരത്ത് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ 15ന് മുൻപ് അനുമതി നൽകുമെന്ന് കോർപറേഷൻ

ബ്രഹ്മപുരത്ത് മാലിന്യ സംസ്കരണത്തിന് താൽക്കാലിക പ്ലാന്റ് സ്ഥാപിക്കാൻ കൊച്ചി കോർപറേഷൻ കൗൺസിൽ ഈ മാസം 15നു മുൻപ് അനുമതി നൽകുമെന്നു ഹൈക്കോടതിയിൽ അറിയിച്ചു. പട്ടാള പുഴു ഉപയോഗിച്ചുള്ള പദ്ധതിയാണിതെന്നു കോർപറേഷൻ വിശദീകരിച്ചു. ബ്രഹ്മപുരത്തെ കിണറുകളിലെ ജലസാംപിൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പരിസര മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. ബിപിസിഎൽ പ്ലാന്റിനുള്ള അനുമതി സർക്കാർ ജൂലൈ 27 ന് നൽകിയിട്ടുണ്ടെന്നു തദ്ദേശഭരണ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കാനും ജസ്റ്റിസ് ബെച്ചു കുര്യൻ…

Read More