വൈഗ കൊലക്കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ; പ്രതിക്കെതിരെ തെളിഞ്ഞത് 5 കുറ്റങ്ങൾ

കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിക്കെതിരെ അഞ്ച് കുറ്റങ്ങളാണ് തെളിഞ്ഞത്. കൊലപാതക കുറ്റത്തിനാണ് ജീവപര്യന്തം തടവ് ശിക്ഷ. മറ്റ് കുറ്റങ്ങൾക്ക് 28 വർഷം കഠിന തടവും കോടതി വിധിച്ചു.കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യംനല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. കായംകുളത്തെ വീട്ടില്‍…

Read More

വൈഗ കൊലക്കേസ് ; അച്ഛൻ സനുമോഹൻ കുറ്റക്കാരൻ, ശിക്ഷാ വിധിയിൽ വാദം ഉച്ചയ്ക്ക് ശേഷം

കൊച്ചിയിൽ പത്തുവയസുകാരി വൈഗയെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ സനുമോഹൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിഞ്ഞു. ശിക്ഷാ വിധിയിൽ വാദം ഉച്ച കഴിഞ്ഞു നടക്കും.കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. 2021 മാര്‍ച്ച് 21നാണ് പത്തുവയസുപ്രായമുളള പെൺകുട്ടിയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം അച്ഛൻ പുഴയിലെറിഞ്ഞു കൊന്നത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് വിധി. കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്‍റെവീട്ടിലേക്കെന്ന് പറഞ്ഞ് മകള്‍ വൈഗയുമായി പുറപ്പെട്ട സനുമോഹന്‍…

Read More

കൊച്ചിയിലെ ലോഡ്ജിൽ കുഞ്ഞ് മരിച്ച സംഭവം;  അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ…

Read More

കേരളത്തെ നടുക്കിയ കളമശ്ശേരി സ്ഫോടനം നടന്നിട്ട് ഇന്നേക്ക് ഒരുമാസം

കേ​ര​ള​ത്തെ ന​ടു​ക്കി​യ ക​ള​മ​ശ്ശേ​രി ബോം​ബ് സ്ഫോ​ട​ന​ം നടന്നിട്ട് ഇന്നേക്ക് ഒ​രു​മാ​സം പി​ന്നി​ടു​ന്നു. ഒ​ക്ടോ​ബ​ർ 29ന്​ ​രാ​വി​ലെ 9.40ഓ​ടെ​യാ​ണ്​ യ​ഹോ​വ​യു​ടെ സാ​ക്ഷി​ക​ളു​ടെ വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​ൻ ന​ട​ക്കു​ന്ന​തി​നി​ടെ സം​റ ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ഒ​രാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ക്കു​ക​യും 62 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗു​രു​ത​ര പ​രി​ക്കേ​റ്റ​വ​രി​ൽ മ​റ്റ് അ​ഞ്ചു​പേ​ർ​കൂ​ടി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. സ്ഫോ​ട​നം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം​ത​ന്നെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ത​മ്മ​നം സ്വ​ദേ​ശി ഡൊ​മി​നി​ക് മാ​ർ​ട്ടി​ൻ കൊ​ട​ക​ര പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യും അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. നേ​ര​ത്തേ യ​ഹോ​വ​യു​ടെ സാ​ക്ഷി കൂ​ട്ടാ​യ്മ​യി​ലെ…

Read More

കൊച്ചിക്ക് ആശ്വാസം!,ബിപിസിഎല്ലിന്‍റെ ജൈവമാലിന്യ സംസ്കരണ പ്ലാന്‍റിന് അനുമതി, മന്ത്രിസഭാ തീരുമാനങ്ങളറിയാം

കൊച്ചി നഗരത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്ന ബി.പി. സി. എല്ലിന്‍റെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിന് മന്ത്രിസഭയുടെ അംഗീകാരം. നവകേരള സദസ്സ് പര്യടനത്തിനിടെ തലശ്ശേരിയിൽ ചേർന്ന മന്ത്രിസഭായോഗമാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. കൊച്ചി കോർപ്പറേഷന്റെ കൈവശമുള്ള ബ്രഹ്മപുരത്തെ ഭൂമിയിൽ നിന്നും 10 ഏക്കർ ഭൂമി ഇതിനായി ബി.പി. സി. എല്ലിന് കൈമാറും. ഈ ഭൂമിയിലാണ് ബി.പി. സി. എൽ പ്രതിദിനം 150 മെട്രിക് ടണ്‍ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റ് സ്ഥാപിക്കുക. പ്ലാന്റില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കംപ്രസ്സഡ്…

Read More

കൊച്ചിയിൽ കാറ്റും മഴയും; കനത്ത നാശനഷ്ടം; വീടിന്റെ മേൽക്കൂര തകർന്നു

കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ കനത്ത നാശനഷ്ടം. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് ശേഷമാണ് ശക്തമായ കാറ്റും മഴയുമുണ്ടായത്. കാക്കനാട് മേഖലയിലാണ് വ്യാപകമായ നഷ്ടങ്ങളുണ്ടായിരിക്കുന്നത്. തുതിയൂരിലെ ചില വീടുകളുടെ മേൽക്കൂര തകർന്നു. വിവിധ പ്രദേശങ്ങളിൽ മരംവീണ് വൈദ്യുതി ബന്ധവും വിച്ഛേദിക്കപ്പെട്ടു. കാക്കനാട് മേഖലയിലെ ഇൻഫോപാർക്ക്, തുതിയൂർ, ചിറ്റയത്തുകര എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായിരിക്കുന്നത്. പത്ത് മിനിറ്റോളം പ്രദേശത്ത് കാറ്റ് വീശിയടിച്ചു. മരങ്ങളും കടപുഴകി വീണിട്ടുണ്ട്. അതേസമയം, അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ വ്യാപകമായി മിതമായ…

Read More

വിനോദയാത്രയ്ക്ക് സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് നിരാശ; മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്തു

ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെടാനൊരുങ്ങിയ 4 ടൂറിസ്​റ്റ് ബസുകളെ കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. എളമക്കര ഗവൺമെന്റ് ഹയർസെക്കൻ‌ഡറി സ്കൂളിലെ വിദ്യാർത്ഥികൾ വിനോദയാത്ര പോകുന്നതിന് മുൻപായിരുന്നു മോട്ടോർ വകുപ്പിന്റെ നടപടി. ഇന്ന് പുലർച്ചയോടുകൂടിയായിരുന്നു സംഭവം. വിനോദയാത്ര പോകുന്നതിന് മുൻപ് ടൂറിസ്റ്റ് ബസുകൾ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയ്ക്ക് വിധേയമാകാത്തതാണ് നടപടിക്ക് കാരണം. തുടർന്ന് ബസുകൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പരിശോധന നടക്കുമ്പോൾ നാല് ബസുകളിലായി ഇരുന്നൂറോളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ്…

Read More

കൊച്ചിയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് തകർന്നുവീണു: സംഭവം പരിശീലന പറക്കലിനിടെ; ഒരു മരണം

നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ഒരു മരണം. കൊച്ചിയിലാണ് സംഭവം. ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.   പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണു റിപ്പോര്‍ട്ട്.  ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. സാങ്കേതിക തകരറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം അൽപ സമയത്തിനുള്ളിലുണ്ടാകും.

Read More

കളമശേരി സ്ഫോടനക്കേസ്; പ്രതി ഡൊമനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിന് ഇന്ന് അപേക്ഷ നൽകും

കളമശേരി സ്ഫോടനക്കേസിൽ പ്രതിയായ ഡൊമിനിക് മാര്‍ട്ടിന്‍റെ തിരിച്ചറിയൽ പരേഡിന് വേണ്ടി അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. സാക്ഷികളെ കാക്കനാട് ജയിലിൽ എത്തിച്ച് പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തുകയാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതേസമയം പ്രതി മാർട്ടിൻ കുറ്റകൃത്യങ്ങളുടെ വീഡിയോ ചിത്രീകരിച്ച മൊബൈൽ ഫോൺ ഇന്ന് ഫോറെൻസിക്ക് പരിശോധനയ്ക്കായി പൊലീസ് കൈമാറും. പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിന് മുൻപ് പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. മാർട്ടിൻ…

Read More

കളമശേരിൽ വൻ സ്ഫോടനം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കളമശ്ശേരിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. മൂന്ന് നാല് തവണ സ്ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവർ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് ആളുകൾ തടിച്ചു കൂടിയിരിക്കുകയാണ്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന…

Read More