ഹൈഡ്രജനിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍

ഹൈ​ഡ്ര​ജ​ന്‍ ഇ​ന്ധ​ന​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ കാ​റ്റ​മ​ര​ന്‍ ഫെ​റി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബു​ധ​നാ​ഴ്ച ഉ​ദ്ഘാ​ട​നം ചെ​യ്യും. തൂ​ത്തു​ക്കു​ടി​യി​ല്‍നി​ന്ന് വെ​ര്‍ച്വ​ല്‍ ആ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക. ഭാ​വി​ഇ​ന്ധ​ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ ഇ​ന്ത്യ​യു​ടെ നി​ര്‍ണാ​യ​ക ചു​വ​ടു​വെ​പ്പാ​യ ഹൈ​ഡ്ര​ജ​ന്‍ ഫ്യൂ​വ​ല്‍ സെ​ല്‍ കാ​റ്റ​മ​ര​ന്‍ ഫെ​റി കൊ​ച്ചി​ന്‍ ഷി​പ്‌​യാ​ര്‍ഡാ​ണ് നി​ര്‍മി​ച്ച​ത്. പൂ​ര്‍ണ​മാ​യും ത​ദ്ദേ​ശീ​യ​മാ​യി രൂ​പ​ക​ല്‍പ​ന ചെ​യ്യു​ക​യും വി​ക​സി​പ്പി​ക്കു​ക​യും നി​ര്‍മി​ക്കു​ക​യും​ചെ​യ്ത ഹൈ​ഡ്ര​ജ​ന്‍ ക​പ്പ​ലാ​ണി​ത്. 2070ഓ​ടെ ഇ​ന്ത്യ​യി​ല്‍ ഹ​രി​ത​ഗൃ​ഹ വാ​ത​ക​ങ്ങ​ള്‍ മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​ക്കാ​നു​ള്ള പൈ​ല​റ്റ് പ​ദ്ധ​തി ആ​യാ​ണ് ഹൈ​ഡ്ര​ജ​ന്‍ ഫെ​റി നി​ര്‍മി​ച്ച​ത്. ശ​ബ്ദ​മി​ല്ലാ​തെ ഓ​ടു​ന്ന…

Read More

കേരളത്തിന്റെ കൊമ്പൻമാർ ആഞ്ഞ് കുത്തി; കൊച്ചിയിൽ ഗോവ എഫ് സിയെ തൂക്കിയെറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്‍ ഫുട്ബോള്‍ 2023-24 സീസണില്‍ എഫ്‌സി ഗോവയോട് രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ജയഭേരി മുഴക്കി. ആദ്യപകുതിയിലായിരുന്നു ഗോവയുടെ ഇരട്ട ഗോളുകള്‍ എങ്കില്‍ രണ്ടാംപകുതിയിലായിരുന്നു ബ്ലാസ്റ്റേഴ്‌സിന്‍റെ നാല് മറുപടി ഗോളും. ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനം ഉറപ്പിച്ചു. 16 കളിയില്‍ ബ്ലാസ്റ്റേഴ്‌സിന് 29 ഉം, തൊട്ടുപിന്നിലുള്ള ഗോവയ്‌ക്ക് 15 മത്സരങ്ങളില്‍ 28 ഉം പോയിന്‍റാണുള്ളത്. തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് ശേഷമാണ് ത്രില്ലര്‍ ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന്‍റെ ശക്തമായ…

Read More

കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പ്പ്; മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി കതൃക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ പിടിയിൽ. ഷമീർ, ദിൽഷൻ, വിജോയ് എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയുണ്ടായ വെടിവെപ്പിൽ മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. സുജിൻ ജോൺസൺ, അഖിൽനാഥ് എന്നിവർക്കാണ് വെടിയേറ്റത്. ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിയുതിർത്തത്. വെടിയുതിർത്ത ശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു.

Read More

കൊച്ചിയിലെ ബാറിൽ വെടിവെപ്പ്; 2 ജീവനക്കാർക്ക് വെടിയേറ്റു

കൊച്ചി കലൂർ കടവന്ത്രയിലെ ഇടശേരി ബാറിൽ വെടിവെപ്പ്. രണ്ട് ബാർ ജീവനക്കാർക്ക് പരിക്കേറ്റു. സിജിൻ, അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ബാറിൽ മദ്യപിക്കാനെത്തിയവരാണ് വെടി വെച്ചത്. ബാറിലെ മാനേജർക്ക് ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12-മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജർക്കെതിരെ അസഭ്യവർഷം നടത്തുകയും തർക്കത്തിൽ ഏർപ്പെടുകയുമായിരുന്നു. മാനേജറെ അക്രമിച്ച സംഘത്തിനെ തടയാനെത്തിയപ്പോഴായിരുന്നു ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റൾ ഉപയോ?ഗിച്ചാണ് വെടിയുതിർത്തതെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. വെടിയുതിർത്തശേഷം പ്രതികൾ കാറിൽ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരിൽ ഒരാൾ നിലവിൽ…

Read More

സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു; അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് അനുമതി

ഫ്ലാറ്റില്‍ നിന്നും വീണുമരിച്ച സ്വവര്‍ഗാനുരാഗിയായ യുവാവിന്റെ മൃതദേഹം വീട്ടുകാര്‍ ഏറ്റെടുത്തു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹം യുവാവിന്റെ നാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. കളമശ്ശേരി മെഡിക്കല്‍ കോളജിലെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ പങ്കാളിക്ക് ഹൈക്കോടതി അനുമതി നല്‍കി. മൃതദേഹം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് മൃതദേഹം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് വീട്ടുകാര്‍ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കണ്ണൂര്‍ പയ്യാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. മൃതദേഹത്തെ കണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ അനുഗമിക്കാനും, വീട്ടിലെത്തി…

Read More

പി.എഫ്. തുക ലഭിച്ചില്ല; കൊച്ചിയിലെ ഓഫീസിലെത്തി  വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചയാൾ മരിച്ചു

പ്രൊവിഡന്റ് ഫണ്ട് (പി.എഫ്) തുക ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച തൃശ്ശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമൻ മരിച്ചു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ മരിച്ചത്. കഴിഞ്ഞദിവസമാണ് ശിവരാമന്‍ കൊച്ചിയിലെ പി.എഫ്. ഓഫീസിന് മുന്നില്‍ വിഷംകഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80,000 രൂപയുടെ പി.എഫ്. ആനുകൂല്യമാണ് ശിവരാമന് ലഭിക്കാനുണ്ടായിരുന്നത്. ആറുവര്‍ഷമായി ഇത് ലഭിക്കാനായി ശിവരാമന്‍ പി.എഫ്. ഓഫീസില്‍ കയറിയിറങ്ങുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആധാര്‍ കാര്‍ഡിലെ പിഴവാണ് പണം ലഭ്യമാക്കാനുള്ള തടസ്സമായി പി.എഫ്. ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഇതിന്…

Read More

ഓൺലൈൻ ടാക്സിയുടെ മറവിൽ ലഹരി വിൽപന; രണ്ട് പേർ അറസ്റ്റിൽ

എറണാകുളം നഗരത്തിൽ കാറിൽ കറങ്ങി നടന്ന് രാസലഹരി വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടുപേർ എക്സൈസിന്റെ പിടിയിലായി. കൊല്ലം മൺറോത്തുരുത്ത് പട്ടംതുരുത്ത് സ്വദേശിയും എളമക്കര പാറയിൽ റോഡിൽ താമസിക്കുകയും ചെയ്യുന്ന അമിൽ ചന്ദ്രൻ , കലൂർ എളമക്കര പുല്യാട്ട് പറമ്പിൽ വീട്ടിൽ അഭിജിത്ത് എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് (സീസ്) ടീം, എക്സൈസ് ഇൻറലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് പാർട്ടി എന്നിവരുടെ സംയുക്ത നീക്കത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ക്രിസ്റ്റൽ രൂപത്തിലുള്ള 7 ഗ്രാം എം.ഡി.എം.എ…

Read More

കൊച്ചിയെ ആവേശത്തിലാക്കി പ്രധാനമന്ത്രിയുടെ റോഡ് ഷോ ; വഴി നീളെ കാത്ത് നിന്നത് ആയിരങ്ങൾ

കൊച്ചിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് റോഡ്…

Read More

പ്രധാനമന്ത്രി കൊച്ചിയിൽ ; സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവർണറും

രണ്ട് ദിവസത്തെ കേരള സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ചൊവ്വാഴ്ച വൈകിട്ട് 6 50 നാണ് പ്രധാനമന്ത്രി എത്തിയത്. തുടർന്ന് ഹെലികോപ്ടറിൽ ഏഴ് മണിയോടെ നേവൽ ബേസ് എയർപോർട്ടിലേക്ക് യാത്രയായി. കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രകാശ് ജാവദേക്കര്‍ എം.പി., ചീഫ് സെക്രട്ടറി ഡോ. വി. വേണു, സംസ്ഥാന പോലീസ് മേധാവി…

Read More

പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം; ഹൈബി ഈഡൻ എം.പിക്കും 3 എം എൽ എമാർക്കും എതിരെ കേസ്

പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലെ കോൺഗ്രസ് പ്രതിഷേധത്തിൽ ജനപ്രതിനിധികളടക്കുമുള്ള നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസാണ് കേസിൽ ഒന്നാംപ്രതി. ഹൈബി ഈഡൻ എംപിയെയും മൂന്ന് എംഎൽഎമാരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. കണ്ടാൽ അറിയാവുന്ന 70 പേർക്കെതിരെയും കേസെടുത്തു. ന​വ​കേ​ര​ള സ​ദ​സ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​പ​രോ​ധി​ച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സ​മ​രം ആ​രം​ഭി​ച്ച​ത്….

Read More