
ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; ഗോൾ അടിച്ച് കൊച്ചി മെട്രോ,ലക്ഷം കടന്ന് യാത്രക്കാർ.
കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്. മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. 1,27,828 പേരാണ് ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തത്.2023ൽ ഇതുൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. 30 അധിക സർവീസുകളാണ് ഇന്ന് കൊച്ചി മെട്രോ…