
മസാല ബോണ്ടില്‍ വിടാതെ ഇഡി; ഐസക്കിന് വീണ്ടും നോട്ടീസ്, ചൊവ്വാഴ്ച ഹാജരാകണം
മസാല ബോണ്ട് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് സിപിഎം നേതാവും മുൻ മന്ത്രിയുമായ തോമസ് ഐസക്കിന് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചു. ചൊവ്വാഴ്ച ഇ ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണമെന്ന് നിർദ്ദേശമുണ്ട്. മസാല ബോണ്ടുമായി ബന്ധപ്പെട്ടുള്ള ഇ ഡിയുടെ സമൻസ് ചോദ്യം ചെയ്തു തോമസ് ഐസക് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇ ഡിക്ക് നോട്ടീസ് അയച്ചിരുന്നു. ഹർജി ഈ മാസം ഒൻപതിനു പരിഗണിക്കുന്നതിനു മുമ്പായി…