അനിശ്ചിതത്വം നീങ്ങി ; കൊച്ചി കോർപറേഷനിൽ നാളെ ബജറ്റ് അവതരണം

സി.പി.ഐ.എം – സി.പി.ഐ തർക്കത്തെ തുടർന്ന് കൊച്ചി കോർപ്പറേഷൻ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ടുണ്ടായ അനിശ്ചിതത്വം നീങ്ങി. സി.പി.ഐയുടെ ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ നാളെ ബജറ്റ് അവതരിപ്പിക്കും. സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ നേതത്വത്തിൽ നടന്ന ചർച്ചയിലാണ് തർക്കം പരിഹരിച്ചത്. എൽ.ഡി.എഫിലെ മുൻധാരണ പ്രകാരം വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം സി.പി.ഐഎം സി.പി.ഐക്ക് നൽകും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു പ്രതിസന്ധിക്ക് കാരണം.

Read More

കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ തട്ടിപ്പ്; 2 സ്ത്രീകള്‍ അറസ്റ്റില്‍

കൊച്ചിയില്‍ കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമാക്കി പോലീസ്. നിലവിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. രണ്ട് സ്ത്രീകളാണ് അയല്‍ കൂട്ടങ്ങളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി വായ്പ്പാ തട്ടിപ്പ് നടത്തിയ കേസില്‍ ഇതുവരെ പോലീസിന്‍റെ പിടിയിലായിട്ടുള്ളത്. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍ ഇപ്പോള്‍ റിമാന്‍റില്‍ ജയിലിലാണ്. ഇവരെ പ്രാഥമികമായി ചോദ്യം ചെയ്തതോടെ തന്നെ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കുടുംബശ്രീയിലെ നിഷ…

Read More

സംഗീതമാന്ത്രികന്റെ സ്വരം കൊച്ചിയിൽ ഉയരാൻ ഇനി 4 നാളുകൾ മാത്രം….

മലയാളികൾക്ക് അത്രയേറെ സുപരിചിത ശബ്ദത്തിന് ഉടമയായ വിദ്യാസാഗറിന്റെ 25 വർഷങ്ങൾ ആഘോഷമാക്കാൻ കൊച്ചിയിൽ ഇനി 4 ദിവസങ്ങൾ മാത്രം. കൊച്ചിയിൽ എത്തിയ വിദ്യാസാഗറിന് വൻ വരവേല്പാണ് മലായാളികൾ നൽകിയത്. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് ജൂൺ 10ന് അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുന്നത്. പരിപാടിയുടെ ഭാഗമായുള്ള റിഹേഴ്സൽ കൊച്ചിയിൽ തുടങ്ങി. ഈ പരിപാടിയുടെ ടിക്കറ്റുകൾ ഇനി മുതൽ ഓഫ്‌ലൈൻ ആയും സ്വന്തമാക്കാം. കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സിന്റെ കലൂരുള്ള ഓഫീസിൽ നിന്നും,…

Read More

കൊച്ചി കോർപ്പറേഷൻ ഉപരോധം: സെക്രട്ടറിയുടെ പരാതി, 4 പേർക്കെതിരെ വധശ്രമ കേസ്

ബ്രഹ്‌മപുരം വിഷയത്തിൽ കൊച്ചി കോർപ്പറേഷനിലെക്ക് നടന്ന കോൺഗ്രസ് മാർച്ചിൽ കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയിൽ നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്. കൈയ്യേറ്റം ചെയ്‌തെന്ന പരാതിയിൽ കോർപ്പറേഷൻ സീനിയർ ക്ലർക്ക് ഒ.വി.ജയരാജിനും കണ്ടാലറിയാവുന്ന മൂന്ന് പേർക്കും എതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.  കോൺഗ്രസ് ഉപരോധത്തിൽ ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറ് പേർക്കെതിരെയും കേസെടുത്തു. കോർപ്പറേഷനിലെ ഉപരോധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സെൻട്രൽ പൊലീസും കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കാനയിൽ വീണ് മൂന്നുവയസുകാരന് പരിക്കേറ്റ സംഭവത്തിൽ കൊച്ചിയിൽ അതിരുവിട്ട പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. അഞ്ചു വയസുകാരനെ ഉടുപ്പിടീക്കാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോ​ൺഗ്രസിന്റെ പ്രതിഷേധം. കൊച്ചി നഗരസഭയുടെ പരിധിയിലുള്ള ഓടയിൽ മൂന്നുവയസുകാരൻ വീണ സംഭവത്തിൽ കോർപറേഷൻ മാർച്ചിനു ശേഷമായിരുന്നു യൂത്ത്കോ​ൺഗ്രസിന്റെ ഇത്തരത്തിലുള്ള പ്രതിഷേധം. കോർപറേഷന്റെ കണ്ണ് തുറപ്പിക്കുന്നതിനാണ് ഇങ്ങനെയൊരു സമരമെന്നായിരുന്നു സമരത്തിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഭാ​ഗത്തു നിന്നുളള ന്യായീകരണം. മാത്രവുമല്ല, കുട്ടിയുടെ അമ്മ കോൺഗ്രസ് പ്രവർത്തകയാണെന്നും അവരുടെ മടിയിലാണ് കുട്ടിയെ കിടത്തിയിട്ടുള്ളതെന്നും സമരക്കാർ വ്യക്തമാക്കി. ………………………………

Read More