കൊച്ചി വിമാനത്താവളത്തിന്‍റെ ആകാശ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍, വ്ളോഗര്‍ക്കെതിരെ കേസ്

ഡ്രോണ്‍ ഉപയോഗിച്ച് രഹസ്യമായി ചിത്രീകരിച്ച കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച പ്രമുഖ വ്ളോഗര്‍ക്കെതിരെ കേസ്. കോഴിക്കോട് എടച്ചേരി സ്വദേശി അര്‍ജുന്‍ സാബിനെതിരെയാണ് കേസ്. വീഡിയോ കണ്ടന്റ് ക്രിയേറ്ററായ അര്‍ജുന്‍ മല്ലു ഡോറ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോകള്‍ പങ്കുവച്ചത്. കൊച്ചി വിമാനത്താവളത്തിന്റെ ആകാശദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാമിനെ കുറിച്ച് അടുത്തിടെ വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ സംഭവം സത്യമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഡ്രോണ്‍ പറത്താന്‍ എയര്‍പോര്‍ട്ട് അധികൃതര്‍…

Read More

ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി കിട്ടിയില്ല; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി ഷുഹൈബിനെ (30) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നു രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി പറഞ്ഞതായാണു വിവരം. വിമാന കമ്പനി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര…

Read More

കുവൈത്ത് ദുരന്തം ; മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേന വിമാനം 10.30ന് കൊച്ചി വിമാനത്താവളത്തിൽ എത്തും , കൊച്ചിയിൽ 31 മൃതദേഹങ്ങൾ കൈമാറും

കുവൈത്തിൽ തൊഴിലാളികൾ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. പ്രത്യേക വിമാനത്തിൽ രാവിലെ 10:30 ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് എത്തുക. മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, നോർക്ക ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിക്കും. രാവിലെ കൊച്ചിയിലെത്തുന്ന വിമാനം 23 മലയാളികളുടെയും കർണാടക തമിഴ്നാട് സ്വദേശികളുടെയും മൃതദേഹങ്ങൾ കൈമാറി ഡൽഹിയിലേക്ക് പോകും. മൃതദേഹങ്ങൾ കൊച്ചിയിലെയും ഡൽഹിയിലെയും സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങും…

Read More