
റാസൽഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണം നോളജ് വകുപ്പിന്
റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണാധികാരം റാസല്‍ഖൈമ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് നോളജി (റാക് ഡോക്)ന് കൈമാറി വിദ്യാഭ്യാസ മന്ത്രാലയം. എമിറേറ്റിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്കരണങ്ങള്‍ക്ക് വഴിവെക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം വെള്ളിയാഴ്ച വാർത്ത ഏജന്‍സിയായ ‘വാം’ ആണ് പുറത്തുവിട്ടത്. ഈ അക്കാദമിക് വര്‍ഷാവസാനത്തോടെ ഘട്ടം ഘട്ടമായി റാസല്‍ഖൈമയിലെ സ്വകാര്യ സ്കൂളുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്ന ധാരണാപത്രത്തില്‍ റാക് നോളജ് ഡിപ്പാർട്മെന്റും മിനിസ്ട്രി ഓഫ് എജുക്കേഷനും ഒപ്പുവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ്, ഓപറേഷന്‍സ് മാനേജ്മെന്റ്-ഉപഭോക്തൃ ബന്ധം, ഗുണനിലവാരം ഉറപ്പ് വരുത്തൽ,…