
പെൻഷനിൽ എന്തിനാണ് കയ്യിട്ടുവാരുന്നത്?; അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും: മുരളീധരൻ
ക്ഷേമ പെൻഷൻ നിയമ വിരുദ്ധമായി കൈപ്പറ്റിയ സംഭവം സർക്കാർ ഗൗരവത്തോടെ കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഒരു ബിഎംഡബ്യു കാറിന് വേണ്ട പെട്രോളിനുള്ള കാശിന്റെ പകുതി പോലുമില്ല 1600 രൂപ. എന്തിനാണ് അതിൽ കയ്യിട്ടുവാരുന്നത്? അത് ചെയ്യുന്നവരെ നാടൻ ഭാഷയിൽ പെറുക്കികളാണെന്ന് പറയും. അത് അവർക്ക് കൊടുക്കുന്നവർ അതിലേറെ കഷ്‌ടമാണെന്നും മുരളീധരൻ പറഞ്ഞു. മാസം ഒരു ലക്ഷം രൂപ വരുമാനമുള്ള വിദ്വാന്മാർ വെറും 1600 രൂപ വാങ്ങുകയെന്നത് മനഃപ്പൂർവമുള്ള ദ്രോഹമാണ്. സർക്കാർ വിഷയത്തിൽ ശക്തമായ നടപടി…