മേൽപ്പാലത്തിൽ ഫ്‌ലാഷ് ലൈറ്റിട്ട് യാത്ര; കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി

അനധികൃതമായി സർക്കാർ എംബ്ലവും നെയിംബോർഡും ഘടിപ്പിച്ച വാഹനത്തിൽ ഫ്‌ലാഷ് ലൈറ്റുമിട്ട് അമിത വേഗത്തിൽ യാത്ര ചെയ്ത കൊല്ലം കെഎംഎംഎൽ എംഡിക്കെതിരെ ഹൈക്കോടതി. എംഡിയുടെ വാഹനം കസ്റ്റഡിയിലെടുക്കാനും ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. വിഷയത്തിൽ കേസ് റജിസ്റ്റർ ചെയ്യാനും ഉത്തരവിട്ടു. ഈ മാസം ഏഴിന് രാവിലെ 11.30നാണ് ആലുവ മേൽപ്പാലത്തിലൂടെ, അടിയന്തര വാഹനങ്ങളിൽ മാത്രം ഉപയോഗിക്കാൻ അനുവദിച്ചിട്ടുള്ള ഫ്‌ലാഷ് ലൈറ്റുമിട്ട് കെഎംഎംഎൽ എംഡിയുടെ വാഹനം പാഞ്ഞുപോയത്. വാഹനത്തിന്റെ…

Read More