
അബുദാബി കെഎംസിസി വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു, ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്ക് പ്രവേശനം
അബുദാബി സംസ്ഥാന കെഎംസിസി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ‘ട്രാൻസ്‌ഫോമേഷൻ’ എന്ന പേരിൽ വിന്റർ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള പ്രശസ്ത വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ഇൻഫോസ്കിൽസുമായി സഹകരിച്ചു, ഡിസംബർ 27 മുതൽ 31 വരെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആണ് ക്യാമ്പ് നടക്കുക. ഗ്രേഡ് 1 മുതൽ 12 വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. ഡിസംബർ 31 വൈകിട്ട് 6 മണിക്ക് നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ…