
കെഎംസിസി ന്യൂസനാഇയ്യാ ഏരിയാ കമ്മിറ്റിക്ക് പുതിയ നേതൃത്വം
ന്യൂസനാഇയ്യയിൽ കെ.എം.സി.സി കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. ന്യൂസനാഇയ്യ ദുബൈ മാർക്കറ്റിലെ വി വൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രവർത്തക സംഗമവും കൗൺസിൽ യോഗവും റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജന. സെക്രട്ടറി ഷുഐബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡൻറ് നാസർ ആവിലോറ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ പി.സി. അബ്ദുൽ മജീദ്, മുഹമ്മദ് സിറാജ് മേടപ്പിൽ എന്നിവർ സംസാരിച്ചു. പുതിയ കമ്മിറ്റി രൂപവത്കരിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. കമ്മിറ്റി ജന. സെക്രട്ടറി മഹദി…