
അബുദാബി കെഎംസിസി ട്രഷറർ സി എച്ച് അസ്ലം അന്തരിച്ചു
അബുദാബി കെഎംസിസി ട്രഷററും വ്യവസായ പ്രമുഖനും ജീവ കാരുണ്യ പ്രവർത്തകനുമായ കാഞ്ഞങ്ങാട് മുറിയാനാവിയിലെ സി എച്ച് അസ്ലം (50)അന്തരിച്ചു. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ 9 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. നാട്ടിലും ഗൾഫിലും ഏറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിരുന്ന അസ്ലമിന് അബുദാബി ദുബായ് അൽഐൻ ഷാർജ ഉൾപ്പെടെയിടങ്ങളിലും നാട്ടിലും നിരവധി സ്ഥാപനങ്ങളുണ്ട്. അബുദാബി കെഎംസിസി മുൻ വൈസ് പ്രസിഡന്റും കാഞ്ഞങ്ങാട് സി എച്ച് സെന്റർ ട്രഷററുമായ സി എച്ച് അഹമ്മദ് കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്…