ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശം; കെ.എം ഷാജിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു.  മന്ത്രി വീണ ജോര്‍ജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. തന്റെ കര്‍മ്മ രംഗത്ത് ശക്തമായ ഇടപെടലുകള്‍ നടത്തുകയും മികച്ച രീതിയില്‍ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള…

Read More

മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുത്: കെ.എം ഷാജി

നിപയെക്കുറിച്ച് എന്ത് ശാസ്ത്രീയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്ന് മുസ്ലീം ലീഗ് നേതാവ് കെ.എം. ഷാജി. ദയവ് ചെയ്ത് മുഖ്യമന്ത്രിയും സി.പി.എമ്മും നിപയെ ഒരു സാധ്യതയായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. വലിയ പ്ര​ഗത്ഭയൊന്നുമല്ലെങ്കിലും കെ.കെ ശൈലജയ്ക്ക് കാര്യങ്ങൾ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാൽ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്. നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോർജിന്റെ മന്ത്രിപദവി. ഒരു വിവരവുമില്ലാത്ത വ്യക്തിയാണ് നിലവിൽ കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ തലപ്പത്തുള്ള ഈ മന്ത്രി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിൽ…

Read More

പ്ലസ്ടു കോഴക്കേസില്‍ കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

പ്ലസ്ടു കോഴക്കേസില്‍ ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനം നല്‍കിയ അപ്പീലാണ് സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കുന്നത്. ഹര്‍ജി പരിഗണിക്കുന്നത് ജസ്റ്റിസുമാരായ വിക്രം നാഥ്, അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ്. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ഭാ​ഗത്തുനിന്നുള്ള ആവശ്യം. സ്റ്റാൻഡിംഗ് കൗൺസിൽ ഹർഷദ് വി ഹമീദാണ് സംസ്ഥാനത്തിനുവേണ്ടി ഹർജി സമർപ്പിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിന് പ്ലസ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലാേകത്തെ ഏറ്റവും പ്രമുഖ ടെക്നോളജി കമ്പനിയായ ആപ്പിളിന്റെ വിപണിമൂല്യം പുതിയ ഉയരങ്ങളിൽ. ആമസോൺ, ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ്, ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ എന്നിവയുടെ സംയോജിത മൂല്യത്തേക്കാൾ വലുതാണ് ആപ്പിളിന്റെ നിലവിലെ വിപണിമൂല്യം ……………………………. വായു മലീനികരണത്തെ തുടർന്ന് ഡൽഹിയിൽ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. അഞ്ചാം ക്ലാസ് മുതൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ……………………………. പ്ലസ് ടു അഴിമതിക്കേസിൽ വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട്…

Read More

വിജിലന്‍സ് പിടിച്ച 40 ലക്ഷം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി

വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജി വിജിലന്‍സ് കോടതി മാറ്റി വെച്ചു. ഈ മാസം നാലിലേക്കാണ് കോഴിക്കോട് വിജിലന്‍സ് കോടതി ഹര്‍ജി മാറ്റിയത്. അതേസമയം  പണപ്പിരിവിൽ  കോടതി സംശയം പ്രകടിപ്പിച്ചു. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. 20,000 രൂപയുടെ രസീതിൽ പണം പിരിയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയുണ്ടോയെന്ന് കോടതി ചോദിച്ചു.  തെരെഞ്ഞെടുപ്പിന് രസീത് വച്ച് 10,000 രൂപ വരെയല്ലെ  പിരിക്കാന്‍ അനുമതിയെന്ന് ഷാജിയോട്  കോഴിക്കോട്…

Read More