മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ; കെ.എം ഷാജിക്ക് പിന്തുണ

മുമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. വഖഫ് ചെയ്തതിന് രേഖകളുണ്ട്. ഇടതുപക്ഷ സർക്കാർ നിയോഗിച്ച നിസാർ കമ്മീഷൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. വഖഫ് ഭൂമിയാണ് എന്ന സത്യം നിലനിർത്തി പ്രശ്‌നപരിഹാരത്തിന് സർക്കാർ തയ്യാറാകണം. വിഷയത്തിൽ പ്രതിപക്ഷനേതാവുമായി ഏറ്റുമുട്ടലിനില്ല. മുനമ്പം വിഷയത്തിൽ കെ.എം ഷാജി പറഞ്ഞത് വസ്തുതയുടെ അടിസ്ഥാനത്തിലാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. എന്നാൽ മുനമ്പം വിഷയത്തിൽ ലീഗിന്…

Read More

കെ.എം ഷാജിക്ക് എതിരായ പ്ലസ് ടു കോഴക്കേസ് ; സംസ്ഥാന സർക്കാരിനും ഇ.ഡിക്കും സുപ്രീംകോടതിയിൽ തിരിച്ചടി

പ്ലസ് ടു കോഴക്കേസിൽ സംസ്ഥാന സർക്കാരിനും ഇഡിക്കും തിരിച്ചടി. മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീൽ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവച്ചു. ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് സർക്കാരും ഇഡിയും സുപ്രിംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ വിധിയിൽ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാൻ കെ.എം ഷാജി 25…

Read More

‘ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നു, മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി’; കെഎം ഷാജി

ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎം ജില്ലാ സെക്രട്ടറി എസ്പി ആയിരുന്ന സുജിത് ദാസിനെ ഒപ്പം കൂട്ടി മലപ്പുറത്തെ കേസുകളുടെ എണ്ണം കൂട്ടി. കണക്ക് അനുസരിച്ചു രാജ്യത്തെ ക്രിമിനൽ ജില്ലയാണ് മലപ്പുറം. ഐപിസിക്ക് പകരം ബിഎൻഎസ് നിലവിൽ വന്നപ്പോൾ ആദ്യം കേസ് രജിസ്റ്റർ ചെയ്തത് മലപ്പുറം കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ ആണെന്നും കെഎം ഷാജി പറഞ്ഞു. മലപ്പുറം അരീക്കോട് നടന്ന ശിഹാബ്…

Read More

പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടത്; രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെ: കെ.എം ഷാജി

പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പി. ശശിയോ, എഡിജിപി അജിത് കുമാറോ അല്ല മാറേണ്ടതെന്നും ,രാജി വയ്ക്കേണ്ടത് മുഖ്യമന്ത്രി തന്നെയെന്നും മുസ്ലിം ലീഗ് നേതാവ്  കെ.എം ഷാജി പറഞ്ഞു.ഓഫീസിലെ ആളുകൾ മാറിയാൽ, മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടുo. ശിവ ശങ്കർക്ക് പകരം ശശിയെ കിട്ടിയാ പോലെ,. കൊള്ളരുതായ്മ ചെയ്യാൻ എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യo പോര എന്ന വിമർശനം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ…

Read More

കഥാന്ത്യത്തിൽ ശശിയേക്കൊണ്ട് ജനങ്ങളെല്ലാം ‘ശശി’യാകും; അൻവർ പറഞ്ഞത് ഗൗരവമുള്ളതെന്ന് കെ.എം.ഷാജി

പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും ഇപ്പോൾ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം കുറച്ചുകാണാൻ പറ്റില്ലെന്ന് കെ.എം.ഷാജി. കേരളീയ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഷാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോർട്ട് വൈകുന്നതിലും ഷാജി സംശയം പ്രകടിപ്പിച്ചു. ‘റിപ്പോർട്ട് കൊടുക്കേണ്ട സമയം കഴിഞ്ഞു. എസ്.എഫ്.ഐ.ഒ കിണറ്റിൽചാടി ജീവനൊടുക്കിയോ എന്നറിയില്ല പി.വി.അൻവറിന് വിശ്വാസ്യത ഇല്ലെങ്കിലും അയാൾ ഇപ്പോൾ പറഞ്ഞതിനെ ഗൗരവം കുറച്ചുകാണാൻ പറ്റില്ല’, ഷാജി പറഞ്ഞു. ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു വന്നതിനുശേഷം അൻവർ മാധ്യമങ്ങളോടാണ് ചൂടാകുന്നത്. ഇവിടെ ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ്…

Read More

തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായി; രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. ഈ തെരെഞ്ഞെടുപ്പോടെ മുഖം നഷ്ടപ്പെട്ട ഏക മനുഷ്യൻ പിണറായിയെന്ന് കെ എം ഷാജി പറഞ്ഞു. സിപിഎമ്മിന്‍റെ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പിണറായി എന്ന ഒറ്റ മനുഷ്യനാണ്. അത് ബോധ്യപ്പെട്ടതിന്റെ ആസ്വസ്ഥത ആണ് പിണറായിക്ക്. താനല്ല കുഴപ്പം മറ്റുള്ളവരാണ് കുഴപ്പം എന്ന് വരുത്താൻ ഉള്ള പാഴ് വേലയാണ് പിണറായിക്കുള്ളതെന്നും കെ എം ഷാജി വിമര്‍ശിച്ചു. ലീഗിനെ കൂട്ടാൻ ആവുന്നത്ര നോക്കിയെന്നും ഇടനിലക്കാർ തന്നോട് വന്നു സംസാരിച്ചിട്ടുണ്ടെന്നും…

Read More

‘ലീഗിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ‘; സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ കെ.എം ഷാജി

സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ്ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയിൽ ലീഗിന്‍റെ കൊടി കാണുമ്പോൾ ഹാലിളകുന്ന സി.പി.എം ഒരു…

Read More

പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കെ.എം. ഷാജി

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതി പി.കെ.കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ലീഗ് നേതാവ് കെ.എം.ഷാജി. കേസിൽ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണ്. കണ്ണൂരിൽ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ട്. രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോഴാണ് കൊന്നവരെ കൊല്ലുന്നത്. കൊണ്ടോട്ടിയിലെ ലീഗ് സമ്മേളനത്തിലാണ് ഷാജിയുടെ പ്രസംഗം. ഫസൽ വധക്കേസിലെ മൂന്നു പേരും കൊല്ലപ്പെടുകയായിരുന്നു. കുറച്ച് ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരികെ വരും. അവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ…

Read More

അനധികൃത സ്വത്ത് കേസ്; വിജിലൻസ് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി

വിജിലൻസ് പിടിച്ചെടുത്ത പണം കെ എം ഷാജിക്ക് വിട്ടുനൽകണമെന്ന് ഹൈക്കോടതി. 47 ലക്ഷം രൂപ വിട്ടുനൽണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ വർഷം കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ നിന്നാണ് വിജിലൻസ് റെയ്ഡ് നടത്തി 47,35,000 രൂപ പിടികൂടിയത്. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കെ എം ഷാജി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി പിരിച്ച പണമാണ് വിജിലൻസ് കൊണ്ടുപോയതെന്നാണ് ഷാജിയുടെ വാദം. പണം വിട്ട് നൽകണമെന്ന കെ.എം ഷാജിയുടെ ആവശ്യം നേരത്തെ കോഴിക്കോട്…

Read More

കെ എം ഷാജിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കൽ; വനിതാ കമ്മീഷൻ നേരും നെറിയും കാണിക്കണം; രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പരാമർശത്തിൽ കെ. എം. ഷാജിക്ക് എതിരെ കേസെടുത്ത വനിതാ കമീഷൻ നടപടി രാഷ്ട്രീയ പകപോക്കലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോഗ്യ മന്ത്രിക്കെതിരെയുണ്ടായത് രാഷ്ട്രീയവിമർശനം മാത്രമാണ്. അത് എങ്ങനെ വ്യക്തിപരവും സ്ത്രീകൾക്ക് എതിരുമാകുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. മന്ത്രിയുടെ ഭാഗത്തെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയതിനു കേസെടുത്ത നടപടി കെ.എം ഷാജിക്കെതിരായ സി പി എമ്മിൻറെ പകപോക്കലിൻറെ ഭാഗമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. മുൻ ആരോഗ്യ മന്ത്രിയുടെ അത്ര പോലും പ്രാപ്തി ഇപ്പോഴത്തെ ആരോഗ്യമന്ത്രിക്ക്…

Read More