
കെ.എം മാണി ഓർമയായിട്ട് ഇന്നേക്ക് അഞ്ച് വർഷം
കേരള കോൺഗ്രസിന്റെ അമരക്കാരനും കേരള രാഷ്ട്രീയത്തിന്‍റെ മർമ്മമറിഞ്ഞ നേതാവും മുൻ മന്ത്രിയുമായ കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് അഞ്ച് വർഷം. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവും മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്കുമായിരുന്ന കെഎം മാണി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് വിടവാങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണം സജീവമായിരിക്കുമ്പോഴാണ് കെ എം മാണിയുടെ വിടവാങ്ങൽ. അന്ന് കേരള കോൺഗ്രസ് യുഡിഎഫിൽ ആയിരുന്നു. പിണക്കം മാറി കേരളകോൺഗ്രസ് മുന്നണിയിലേക്ക് വീണ്ടും തിരിച്ചെത്തിയ ശേഷമുള്ള തെരഞ്ഞെടുപ്പ് കാലത്താണ് മാണി ആശുപത്രിയിലാകുന്നത്. മാണിയുടെ വിയോഗത്തിൽ…