വീരാരാധന എവിടെയും അപകടമാണ്; എം.ടി. പറഞ്ഞത് ഗൗരവതരമായ കാര്യമെന്ന് സക്കറിയ

എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ രാഷ്ട്രീയ വിമര്‍ശനത്തോട് പ്രതികരിച്ച് എഴുത്തുകാരൻ സക്കറിയ. എം.ടി. പറഞ്ഞത് ഗൗരവതരമായ കാര്യമെന്ന് സക്കറിയ പറഞ്ഞു. വീരാരാധന എവിടെയും അപകടമാണ്. വീരാരാധനയിൽ പെട്ടുകിടക്കുന്ന മണ്ടൻ സമൂഹമാണ് നമ്മുടേതെന്നും സക്കറിയ വ്യക്തമാക്കി. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി എന്ന് എം ടി പറഞ്ഞു. കോഴിക്കോട് കടപ്പുറത്ത് ഏഴാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെൽ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ തൊട്ടുപിന്നാലെയായിരുന്നു എഴുതിത്തയാറാക്കിയ പ്രസംഗത്തിലൂടെയുള്ള എം.ടിയുടെ വിമർശനം. ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന…

Read More

കെഎൽഎഫ് വേദിയിൽ എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം; വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്

കെഎൽഎഫ് വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗം ചർച്ചാ വിഷയമായ സാഹചര്യത്തിൽ എംടിയുടെ വിശദീകരണവുമായി എഴുത്തുകാരൻ എൻഇ സുധീറിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിമർശിച്ചതല്ലെന്നും യാഥാർത്ഥ്യം പറഞ്ഞത് ആത്മവിമർശനത്തിനാണെന്നും എംടി പറഞ്ഞതായി സുധീർ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. പ്രസം​ഗത്തിന് ശേഷമുള്ള സംസാരത്തിലാണ് എംടി ഇങ്ങനെ പറഞ്ഞതെന്നും സുധീർ വ്യക്തമാക്കുന്നുണ്ട്. ‘എംടി എന്നോട് പറഞ്ഞത് ഇതാണ്. “ഞാൻ വിമർശിക്കുകയായിരുന്നില്ല. ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും…

Read More