ലക്നൗ വിടാനൊരുങ്ങി രാഹുൽ; ഓഫർ തന്നാലും സ്വീകരിക്കില്ല

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറപ്പിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഇതോടെ ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടീമിൽ തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഫ്രാഞ്ചൈസിയുടെ ഓഫർ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുൽ ടീം മാനേജ്മെന്റിനെ അറിയിച്ചു കഴിഞ്ഞു. എൽഎസ്ജി മെന്ററായ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറിനും രാഹുല്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതിനോട് താൽപര്യമില്ല. കഴിഞ്ഞ സീസണിൽ…

Read More

ഇന്ത്യന്‍ ടീമില്‍ മാറ്റം; കെഎല്‍ രാഹുലും കുല്‍ദീപ് യാദവും മുഹമ്മദ് സിറാജും പുറത്ത്, ടോസ് ന്യൂസിലൻഡിന്

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിങ് തെരഞ്ഞെടുത്തു. പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ ടെസ്റ്റിൽ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ തിരിച്ചുവരവാണ് ഇന്നതെ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് മൂന്ന് മാറ്റവുമായാണ് ഇന്ത്യ കളത്തില്‍ ഇറങ്ങുന്നത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും വാഷിങ്ടണ്‍ സുന്ദറും ആകാശ് ദീപും ടീമില്‍ ഇടംനേടി. കഴിഞ്ഞ മത്സരത്തില്‍ ടീമില്‍ ഉണ്ടായിരുന്ന കെ എല്‍ രാഹുലും മുഹമ്മദ് സിറാജും കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് പകരമാണ് ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്….

Read More

‘സോഷ്യല്‍ മീഡിയ പറയ്യുന്നതിൽ കാര്യമില്ല’; കെ എല്‍ രാഹുലിന്റെ പ്രകടനത്തില്‍ പ്രതികരണവുമായി ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന്റെ മോശം പ്രകടനത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ റണ്‍സെടുക്കാതെ പുറത്തായ രാഹുല്‍ രണ്ടാം ഇന്നിങ്‌സിലും വെറും 12 റണ്‍സ് മാത്രമെടുത്ത് പുറത്തായിരുന്നു. പിന്നാലെ കെഎല്‍ രാഹുലിന് അവസരം കൊടുത്തതില്‍ ഗംഭീറിനെതിരെയും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ വിമര്‍ശനങ്ങളല്ല, ടീം മാനേജുമെന്റിന്റെ അഭിപ്രായമാണ് പ്രധാനമെന്ന് ഗംഭീര്‍ പറഞ്ഞു. മത്സരത്തില്‍ എട്ട് വിക്കറ്റിന് ഇന്ത്യ…

Read More

‘ബംഗ്ലദേശിനെതിരെ ഡിക്ലയർ ചെയ്ത ഇന്ത്യയുടെ തീരുമാനം തെറ്റായിപോയി’; വിമർശിച്ച് മുൻ പാക് താരം

ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മൂന്നാം ദിനം ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ പാക് താരവും പരിശീലകനുമായ ബാസിത് അലി. മത്സരത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് എന്ന നിലയിൽ നിൽക്കെ ഇന്ത്യ ഡിക്ലയർ ചെയ്തത് നേര‍ത്തേയായിപ്പോയെന്നും ആ തീരുമാനം തെറ്റാണെന്നും ബാസിത് അലി അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിന് മുന്നിൽ ഈ സമയം 515 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യവുമുണ്ടായിരുന്നു. ടെസ്റ്റിൽ 280 റൺസിന്റെ കൂറ്റൻ വിജയം ഇന്ത്യ സ്വന്തമാക്കിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ…

Read More

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുൽ ടീമിൽ ഇല്ല, ജസ്പ്രീത് ബുംറ മടങ്ങിയെത്തും

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ സ്‌ക്വാർഡിനെ പ്രഖ്യാപിച്ചു. റാഞ്ചി ടെസ്റ്റിൽ വിശ്രമമനുവദിച്ച പേസർ ജസ്പ്രീത് ബുംറ അന്തിമ ഇലവനിലേക്ക് മടങ്ങിയെത്തും. ആദ്യ ടെസ്റ്റിന് ശേഷം പരിക്കേറ്റ് പുറത്തായ കെ എൽ രാഹുൽ അഞ്ചാം ടെസ്റ്റിലും കളിക്കില്ല. കാൽതുടയ്ക്കേറ്റ പരിക്കിൽ നിന്ന് മോചിതനാകാത്തിനാലാണ് ഒഴിവാക്കിയത്. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ലണ്ടനിലേക്ക് പോകും. അതേസമയം, സ്പിൻ ഔൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറിനെ ടീമിൽ നിന്നൊഴിവാക്കി. തമിഴ്നാടിന് വേണ്ടി രഞ്ജി ട്രോഫി സെമി ഫൈനൽ കളിക്കാനാണ് അദ്ദേഹത്തെ റിലീസ് ചെയ്തത്. മാർച്ച്…

Read More

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; കെ.എൽ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി, സഞ്ജു സാംസൺ ബാക്ക് അപ്

ഏഷ്യാ കപ്പിനുള്ള 17 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ക്യാപ്റ്റനാകുന്ന ടീമില്‍ പരിക്കു മൂലം പുറത്തായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലും മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരും തിരിച്ചെത്തി. രാഹുല്‍ വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണെ സ്റ്റാന്‍ഡ് ബൈ താരമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 17 അംഗ ടീമിന് പുറമെയാണ് സഞ്ജു സ്റ്റാന്‍ഡ് ബൈ താരമായി ടീമിനൊപ്പം സഞ്ചരിക്കുക. രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനും വിന്‍ഡീസില്‍ നിരാശപ്പെടുത്തിയ…

Read More

ഇന്ത്യൻ ടീമിന് തിരിച്ചടി; കെ എൽ രാഹുലും ശ്രേയസ് അയ്യരും ഏഷ്യാ കപ്പിൽ കളിച്ചേക്കില്ല, ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

ഈ വർഷം നടക്കുന്ന ഏഷ്യാ കപ്പിനുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾക്കിടയിൽ ഇന്ത്യൻ ആരാധകർക്ക് വൻതിരിച്ചടി. കെ.എൽ രാഹുൽ ശ്രേയസ് അയ്യർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കില്ലെന്ന് റിപ്പോർട്ടുകൾ. ഇരുവരും പരിക്കിൽ നിന്ന് പൂർണമായും മുക്തരായിട്ടില്ല എന്നതാണ് ഒഴിവാക്കാനുള്ള കാരണമെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിക്കുന്നത്. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയാണ് കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പ്. അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ താരങ്ങൾ ഫിറ്റ്‌നസ് പുരോഗതി പങ്കുവെച്ചത് ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു. ഏഷ്യാ കപ്പിലൂടെ ഇരുവരും ടീമിൽ തിരിച്ചെത്തുമെന്ന്…

Read More