
കാഫിർ സ്ക്രീൻഷോട്ട് വിവാദം ; സംസ്ഥാന സെക്രട്ടറി പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല , കെ കെ ലതിക
കാഫിർ സ്ക്രീൻഷോട്ടിൽ പ്രതികരണവുമായി സി.പി.ഐ.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞതിലപ്പുറം പറയാനില്ലെന്നായിരുന്നു ലതിക മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് സമയത്ത് ഒരു തരത്തിലുള്ള വർഗീയ പരാമർശങ്ങളും ഉണ്ടാവരുതെന്ന നിർദേശമുണ്ടായിരുന്നെന്നും ലതിക പറഞ്ഞു. റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാകില്ല. അന്വേഷണം വരട്ടെയെന്നും ലതിക പറഞ്ഞു. കെ.കെ ലതികയുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കാഫിർ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റർ കെ.കെ…