
ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ച ഒരുക്കി പട്ടം പറത്തൽ മേള
ഖത്തറിന്റെ ആകാശത്ത് വർണക്കാഴ്ചകളുമായി പട്ടംപറത്തൽ മേളക്ക് തുടക്കമായി. 10 ദിവസം നീണ്ടുനിൽക്കുന്ന വിസിറ്റ് ഖത്തർ പട്ടം പറത്തൽ മേള പഴയ ദോഹ തുറമുഖത്തെ ഗ്രാൻഡ് ക്രൂയിസ് ടെർമിനൽ പരിസരത്താണ് ആരംഭിച്ചത്. വിചിത്രമായ നീരാളികളും വ്യാളികളും മുതൽ ഗാംഭീര്യമുള്ള സിംഹങ്ങൾ വരെ കാഴ്ചക്കാരുടെ ഭാവനകളെ പിടിച്ചിരുത്തുന്ന വൈവിധ്യമാർന്ന പട്ടങ്ങളാണ് ദിനേന ആകാശത്തേക്ക് ഉയരുന്നത്. ഫെബ്രുവരി മൂന്ന് വരെ തുടരുന്ന മേള പ്രവൃത്തി എല്ലാദിവസവും വൈകിട്ട് മൂന്ന് മുതലും, ശനി ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ്….