
റൂമിലേക്ക് ഓടി ചര്‍ദ്ദിച്ചു; വായ നൂറ് തവണ കഴുകി; ശേഷം ഇന്റിമേറ്റ് സീൻ ചെയ്തിട്ടില്ല; ചുംബനരംഗത്തെ കുറിച്ച് രവീണ ടണ്ഠന്‍
ബോളിവുഡിലെ 90 കളിലെ ഹിറ്റ് നായികമാരിൽ പ്രധാനിയാണ് രവീണ ടണ്ഠന്‍. ഇപ്പോഴിതാ തന്റെ ബോളിവുഡ് അഭിനയ കാലത്തെ പഴയ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താൻ ചുംബന രംഗത്തിലും ഇന്റിമേറ്റ് സീനുകളിലും ഭാഗമാവില്ലെന്ന് തീരുമാനിച്ച സംഭവത്തെക്കുറിച്ചാണ് രവീണ മനസ് തുറന്നത്. സംഭവത്തെ കുറിച്ച് നടി പറയുന്നതിങ്ങനെ. ‘ 90 കളിലെ ഒരു സിനിമാ ഷൂട്ടിങ്ങായിരുന്നു അത്. ഇന്റിമേറ്റ് സീനായിരുന്നു. കൂടെ അഭിനയിച്ച നടന്റെ ചുണ്ടുകൾ കുറച്ചധികം ഉരസി. അത് അബദ്ധത്തിൽ സംഭവിച്ചതായിരുന്നു. എന്നാൽ ഷോട്ട് കഴിഞ്ഞു ഞാൻ…