തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ കിഷോരി ലാൽ ശർമ്മയെയാണ് അമേതി ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കിയിരിക്കുന്നതെങ്കിലും തന്റെ എതിരാളി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണെന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. കുട്ടികളുടെ രാഷ്ട്രീയത്തിൽ തനിക്ക താൽപര്യമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്മൃതി ഇറാനി പറഞ്ഞു. തന്റെ എതിരാളി പ്രിയങ്ക ഗാന്ധിയാണെന്നും അവരാണ് പിൻനിരയിൽ നിന്നും മത്സരിക്കുന്നതെന്നും അവരുടെ സഹോദരൻ മുമ്പിൽ നിന്നെങ്കിലും പോരാടുന്നുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു. 2014ൽ രാഹുൽ ഗാന്ധി ഒരു ലക്ഷത്തിലേറെ…

Read More

‘താൻ ഗാന്ധി കുടുംബത്തിലെ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ , ഗാന്ധി കുടുംബത്തിലെ വേലക്കാരനല്ല’ ; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി കിഷോരി ലാൽ ശർമ

ഉത്തർ പ്രദേശിലെ അമേത്തിയി​ലെ കോൺഗ്രസ് സ്ഥാനാർഥി കിഷോരി ലാൽ ശർമയെ രൂക്ഷമായി പരിഹസിച്ച് ബി.ജെ.പി രംഗത്തു വന്നിരുന്നു. അമേത്തിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹമാണ് കിഷോരി ലാലിന്റെ സ്ഥാനാർഥിത്വത്തോടെ കോൺഗ്രസ് പൊളിച്ചെഴുതിയത്. താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്നുമാണ് കിഷോരി ലാൽ ബി.ജെ.പിക്ക് മറുപടി നൽകിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേത്തിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. താൻ കോൺഗ്രസിന്റെ ശമ്പളം പിൻപറ്റുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി….

Read More