
‘ലാപത ലേഡീസ്’ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു
നിരവധി പ്രേക്ഷക പ്രശംസ നേടിയ ഹിന്ദി ചലച്ചിത്രം ‘ലാപത ലേഡീസ്’ ജപ്പാനിൽ റിലീസിന് ഒരുങ്ങുന്നു. ജാപ്പനീസ് ഭാഷയിലുള്ള ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായികയും സഹനിർമാതാവുമായ കിരൺ റാവു ഇൻസ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അടുത്തമാസം ഒക്ടോബർ നാലു മുതൽ ജപ്പാനിൽ സിനിമ പ്രദർശനത്തിനെത്തും. ട്രെയിൻ യാത്രയ്ക്കിടെ അബദ്ധത്തിൽ മാറിപ്പോകുന്ന രണ്ട് നവവധുക്കളുടെ ഹൃദയ ഹാരിയായ കഥ പറയുന്ന സിനിമ കിരൺ റാവുവും ആമിർഖാനും ചേർന്നാണ് നിർമിച്ചത്. വൻ താര നിരകളില്ലാതെ കടന്നുവന്ന് പ്രേക്ഷകമനസ്സു കീഴടക്കിയ ലാപതലേഡീസ് ഒ.ടി.ടി പ്ലാറ്റ്…