
ഖത്തറിലെ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സുരക്ഷ നിർദേശങ്ങളുമായി മന്ത്രാലയം
ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കുമായുള്ള സ്‌കൂൾ ആക്ടിവിറ്റി ഗൈഡ് പുറത്തിറക്കി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. സ്‌കൂൾ ബസ് സൂപ്പർവൈസർമാരുടെ ഉത്തരവാദിത്തങ്ങൾ, സ്‌കൂൾ ബസുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച നിർദേശങ്ങൾ, ഖത്തറിലും പുറത്തുമുള്ള സ്‌കൂൾ പ്രവർത്തന ലക്ഷ്യങ്ങൾ, പദ്ധതികൾ, ചട്ടങ്ങൾ, നിർദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നതാണ് ആക്ടിവിറ്റി ഗൈഡ്. മന്ത്രാലയത്തിനു കീഴിലെ സ്വകാര്യ സ്‌കൂൾ വകുപ്പാണ് വിവിധ നിർദേശങ്ങളും ചട്ടങ്ങളുമടങ്ങിയ ഗൈഡ് പുറത്തിറക്കിയത്. സ്‌കൂൾ പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട യാത്രകളുടെയും ക്യാമ്പുകളുടെയും വിവരങ്ങളും മന്ത്രാലയത്തിന്റെ കാഴ്ചപ്പാടുകൾക്കനുസൃതമായ സ്‌കൂൾ പ്രവർത്തനങ്ങളും ഗൈഡിൽ…