
ജോർദാൻ രാജാവിന്റെ സന്ദർശനത്തെ സ്വാഗതം ചെയ്ത് ബഹ്റൈൻ മന്ത്രിസഭാ യോഗം
ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ഇബ്നുൽ ഹുസൈന്റെ ബഹ്റൈൻ സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചയും ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും വിവിധ മേഖലകളിലുള്ള സഹകരണം ശക്തമാക്കുന്നതിനും സഹായകമായതായും വിലയിരുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുണ്ടായ കാറ്റും മഴയും മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കാക്കുന്നതിന് മന്ത്രിസഭ നിർദേശിച്ചു. കെടുതികൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച ആഭ്യന്തര മന്ത്രാലയം, സിവിൽ ഡിഫൻസ് ഫോഴ്സ്, ട്രാഫിക് വിഭാഗം, മുനിസിപ്പൽ, കാർഷിക മന്ത്രാലയം,…