
അറബ് പാർലമെൻ്റിൻ്റെ പരമോന്നത ബഹുമതി ഹമദ് രാജാവിന്
അറബ് പാർലമെന്റിൻ്റെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് ലഭിച്ചത് അഭിമാനാർഹമാണെന്ന് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം. അറബ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഹമദ് രാജാവിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് ലീഡർ മെഡൽ ലഭിച്ചത്. അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി സഖീർ കൊട്ടാരത്തിലെത്തിയാണ് അവാർഡ് കൈമാറിയത്. അറബ് സഹകരണത്തിന് പിന്തുണ നൽകുന്നതിൽ നിലവിലെ അറബ് ഉച്ചകോടിയുടെ പ്രസിഡൻറ് കൂടിയായ ഹമദ് രാജാവ് പുലർത്തുന്ന ശ്രദ്ധയെയും…