
ബ്രിട്ടനിൽ എത്തിയ ഖത്തർ അമീറിന് രാജകീയ സ്വീകകരണം ; പരമോന്നത ബഹുമതി സമ്മാനിച്ച് ചാൾസ് രാജാവ്
രണ്ടു ദിവസത്തെ ബ്രിട്ടന് സന്ദര്‍ശനത്തിനെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്ക് വന്‍ സ്വീകരണം. തിങ്കളാഴ്ച വൈകിട്ടോടെ ബ്രിട്ടീഷ് വ്യോമസേന യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് അമീറിനെയും പത്നിയെയും വരവേറ്റത്. ചൊവ്വാഴ്ച അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹൈം ആൽഥാനിക്കും ചാള്‍സ് രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയിരുന്നു. റോയല്‍ ഹോര്‍സ് ഗ്വാര്‍ഡ് അറീനയില്‍ ചാള്‍സ് മൂന്നാമന് രാജാവും ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും ചേർന്നാണ് അമീറിനെ…