ബഹ്റൈൻ രാജാവിൻ്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

ബ​ഹ്റൈ​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​ൽ ഖ​​ലീ​​ഫ​യു​ടെ ഒ​മാ​ൻ സ​ന്ദ​ശ​ന​ത്തി​ന് തു​ട​ക്ക​ം. സു​ൽ​ത്താ​ൻ ഹൈ​തം​ ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ട് സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കൂ​ടാ​തെ സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കും. പ്ര​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റും. രാ​ജാ​വി​നെ അ​നു​ഗ​മി​ക്കു​ന്ന​ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വി​ധ സ​ഹ​ക​ര​ണ…

Read More

സ്വീഡിഷ് പൗ​രൻമാരെ ഇറാനിൽ നിന്ന് മോചിപ്പിക്കാൻ സഹായം ; ഒമാൻ സുൽത്താനെ നന്ദി അറിയിച്ച് സ്വീഡൻ രാജാവ്

ഇ​റാ​നി​ൽ​ നി​ന്ന് ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്ക​ൻ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തി​ന്​ സു​ൽ​ത്താ​നെ ന​ന്ദി അ​റി​യി​ച്ച്​ സ്വീ​ഡ​ൻ രാ​ജാ​വ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്വീ​ഡ​ൻ രാ​ജാ​വാ​യ ​കേ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​ഫ് ​സു​ൽ​ത്താ​നെ ഫോ​ണി​ൽ വി​ളി​ച്ച​ത്. ര​ണ്ട് സ്വീ​ഡി​ഷ് പൗ​ര​ന്മാ​രെ മോ​ചി​പ്പി​ക്കാ​നും അ​വ​രെ നാ​ട്ടി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ത​​ന്‍റെ രാ​ജ്യ​വും ഇ​റാ​നും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്താ​ൻ ഒ​മാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ​ക്ക് രാ​ജാ​വ്​ സു​ൽ​ത്താ​നോ​ട്​ ന​ന്ദി പ​റ​ഞ്ഞു​വെ​ന്ന്​ ഒ​മാ​ൻ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്തു. സുൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​ൻ ന​ട​ത്തി​യ…

Read More

ഹാരി രാജകുമാരൻ അധികാരത്തിലെത്തുമെന്ന് നോസ്ട്രഡാമസിന്‍റെ പ്രവചനം

ബ്രിട്ടീഷ് രാജാവ് ചാൾസ് കാൻസർ ബാധയെത്തുടർന്നു വിദഗ്ധ ചികിത്സയിലാണ്. ബക്കിംഗ്ഹാം കൊട്ടാരം തിങ്കളാഴ്ചയാണു രാജാവിനു ഗുരുതര രോഗം ബാധിച്ചതായി പ്രസ്താവനയിലൂടെ അറിയിച്ചത്. 75കാരനായ ചാൾസ് രാജാവിന്‍റെ ആരോഗ്യനിലയിൽ ആശങ്കയില്ലെന്നും അദ്ദേഹം എത്രയും വേഗം പൊതുപരിപാടികളിലേക്കു മടങ്ങിവരുമെന്നും അദ്ദേഹത്തിന്‍റെ പത്നി കമീല രാജ്ഞി വ്യക്തമാക്കി.  ചാൾസിന്‍റെ രോഗവാർത്ത പരന്നതോടെ മറ്റൊരു വാർത്തയും ലോകത്ത് ഉയർന്നുവന്നു, പ്രത്യേകിച്ച് ബ്രിട്ടനിൽ. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് ജ്യോതിഷിയായ നോസ്ട്രഡാമസിന്‍റെ പ്രവചനങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. 1555-ലെ അദ്ദേഹത്തിന്‍റെ “പ്രവചനങ്ങൾ’ ഉദ്ധരിച്ച്, ചാൾസ് രാജാവ് സ്ഥാനമൊഴിയുമെന്നും…

Read More

റെയില്‍വേ സ്റ്റേഷന് കൊച്ചി രാജാവിന്റെ പേര് നല്‍കണം: കൊച്ചി നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

എറണാകുളം ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് കൊച്ചി മഹാരാജാവായിരുന്ന രാജര്‍ഷി രാമവര്‍മയുടെ പേര് നല്‍കണമെന്ന് കൊച്ചി നഗരസഭാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊച്ചിയുടെയും കേരളത്തിന്റെയും വികസനത്തിന് നിര്‍ണായക ചുവടുവെപ്പായിരുന്നു ഷൊര്‍ണൂര്‍ മുതല്‍ എറണാകുളം വരെയുള്ള റെയില്‍പ്പാത നിര്‍മാണം. 1902 ജൂലായ് 6-ന് ഈ പാത യാഥാര്‍ഥ്യമാക്കിയത് കൊച്ചി മഹാരാജാവായിരുന്ന വലിയ തമ്പുരാന്‍ എന്നറിയപ്പെടുന്ന രാജര്‍ഷി രാമവര്‍മയാണ്. നാട്ടുരാജ്യമായ കൊച്ചിയുടെ ഭൂപ്രകൃതിയുടെ ശക്തി മനസ്സിലാക്കി വനസമ്പത്ത് തുറമുഖത്ത് എത്തിക്കാന്‍ 1905-ല്‍ പറമ്പിക്കുളം ട്രംവേ സ്ഥാപിച്ച് കൊച്ചി തുറമുഖത്തിന്റെയും കൊച്ചിയുടെയും വാണിജ്യമേഖലയെ ശക്തിപ്പെടുത്തിയതും…

Read More

ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്

ബ്രിട്ടനിൽ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം മേയ് ആറിന്. ബിക്കിങ്ങാം കൊട്ടാരം ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കി്. ഇതോടൊപ്പം ചാൾസിന്റെ ഭാര്യ കാമിലയും രാജപത്‌നിയായി (ക്വീൻ കൺസോർട്ട്) അവരോധിക്കപ്പെടും. എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ഒന്നാം കിരീടാവകാശിയായ മൂത്തമകൻ ചാൾസ് രാജാവായി ചുമതലയേറ്റത്. അന്നുമുതൽ രാജാവിന്റെ എല്ലാ ചുമതലകളും വഹിക്കുന്നുണ്ടെങ്കിലും ആംഗ്ലിക്കൻ സഭയുടെ തലവൻകൂടിയായ രാജാവ് ഔദ്യോഗികമായി അഭിഷിക്തനാകുന്നതും പരമാധികാരത്തിന്റെ അടയാളമായ ഇംപീരിയൽ ക്രൗൺ (രാജകിരീടം) അണിയിക്കുന്നതുമെല്ലാം കീരീടധാരണ ചടങ്ങിലാണ്. ഇന്ത്യയിൽനിന്നുള്ള കോഹിനൂർ രത്‌നം അടങ്ങിയ കിരീടമാകും കാമിലയ്ക്കു ലഭിക്കുക….

Read More