
‘യു.എസും ദക്ഷിണ കൊറിയയും പ്രകോപനപരമായി പെരുമാറുന്നു’; ആണവായുധം പ്രയോഗിക്കുമെന്ന് കിം ജോങ് ഉൻ
ദക്ഷിണ കൊറിയയും അമേരിക്കയും തന്റെ രാജ്യത്തിനെതിരെ സംഘർഷങ്ങൾ തുടർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് ഉത്തര കൊറിയൻ പരമാധികാരി കിം ജോങ് ഉൻ. ഇരുരാജ്യങ്ങളും പ്രകോപനപരമായാണ് പ്രവർത്തിക്കുന്നതെന്നും വിദ്വേഷം പടർത്താൻ ശ്രമിക്കുകയാണെന്നും കിം കുറ്റപ്പെടുത്തി. മുൻപ് പലതവണ ആണവായുധങ്ങൾ പ്രയോഗിക്കുമെന്ന് കിം പറഞ്ഞിട്ടുണ്ടെങ്കിലും പുതിയ മുന്നറിയിപ്പ് നവംബറിൽ നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. കിം ജോങ് ഉൻ യൂണിവേഴ്‌സിറ്റി ഓഫ് നാഷണൽ ഡിഫൻസിൽ നടത്തിയ പ്രസംഗത്തിലാണ് ആണവായുധപ്രയോഗത്തെ കുറിച്ച് പരാമർശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു….