
യു പിയിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങൾ; സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശം
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണത്തിന്റെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശം. 2017 മുതൽ സംസ്ഥാനത്ത് നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, എതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികൾ എന്നിവ അടങ്ങുന്ന സത്യവാങ്മൂലം സമർപ്പിക്കാനാണ് നിർദേശം. 6 ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. പൊലീസ് എൻകൗണ്ടറുമായി ബന്ധപ്പെട്ട് നിലവിലുള്ള മുൻകാല മാർഗനിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ വേണം…