ഭാര്യയേയും രണ്ട് പെൺമക്കളേയും വീടിനുള്ളിലിട്ട് കത്തിച്ച് 45കാരൻ

ഭാര്യയേയും രണ്ട് പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് തീ വച്ച കർഷകൻ. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. പിംപാലഗാവ് ലങ്ക ഗ്രാമത്തിലെ വീട്ടിൽ വച്ചാണ് സുനിൽ ലാങ്കടേ എന്ന 45കാരൻ 13, 14 വയസുള്ള പെൺമക്കളേയും 36കാരിയായ ഭാര്യയേയും ക്രൂരമായി കൊലപ്പെടുത്തിയത്. ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് ആരോപിച്ച് സുനിൽ വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാവിലെ ഭാര്യയേയും പെൺമക്കളേയും വീട്ടിനുള്ളിലിട്ട് പൂട്ടിയ ശേഷം വീടിന് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു 45കാരൻ ചെയ്തത്. സംഭവത്തിൽ…

Read More

മഹാരാഷ്ട്രയില്‍ പൊലീസുമായുളള ഏറ്റുമുട്ടലിൽ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

 മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ ഓപ്പറേഷനില്‍ 4 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. വര്‍ഗീഷ്, മാഗ്തു, കുര്‍സാങ് രാജു, കുടിമെട്ട വെങ്കടേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. തിരഞ്ഞെടുപ്പിനിടെ അക്രമമുണ്ടാക്കാനായി മാവോയിസ്റ്റുകള്‍ പ്രാണ്‍ഹിത നദി കടന്ന് ഗഡ്ചറോളിയില്‍ എത്തിയിട്ടുണ്ടെന്ന  രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു പൊലീസ് സംഘം തിരച്ചില്‍ നടത്തിയത്.  ഗഡ്‌ചിരോളി പോലീസിന്റെ പ്രത്യേക യൂണിറ്റായ സി–60യുടെ ഒന്നിലധികം സംഘങ്ങളെയും സെൻട്രൽ റിസർവ് പൊലീസ് സേനയുടെ ക്വിക്ക് ആക്ഷൻ സംഘത്തെയുമാണ് തിരച്ചിലിന് നിയോഗിച്ചിരുന്നത്.  കൊലമാർക പർവതത്തിൽ ചൊവ്വാഴ്ച രാവിലെ സി–60 സംഘം തിരച്ചിൽ നടത്തുന്നതിനിടയിലാണ്…

Read More

കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യും: താമരശേരി രൂപതാ ചാൻസലർ

കക്കയത്ത് കർഷകനെ കൊന്ന കാട്ടുപോത്തിനെ വെടിവച്ച് കൊല്ലാനുള്ള ദൗത്യം കർഷകരെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനുള്ളിൽ ചെയ്യുമെന്ന് താമരശേരി രൂപതാ ചാൻസലർ ഫാ.സെബാസ്റ്റ്യൻ കവളക്കാട്ട്. കക്കയത്ത് പാലാട്ടിയിൽ ഏബ്രഹാമിനെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ പിടികൂടണമെന്നും കർഷകന്റെ കുടുംബത്തിനു സർക്കാർ നൽകിയ വാഗ്ദാനം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു കക്കയം ഫോറസ്റ്റ് ഓഫിസിലേക്കു നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കാട്ടുമൃഗങ്ങൾ കാട്ടിൽ തന്നെ താമസിക്കുന്നതിനു സൗകര്യം ഒരുക്കണം. വെടിവയ്ക്കുന്നതിൽ വനപാലകരുടെ ഒത്തുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമകാരിയായ കാട്ടുപോത്തിനെ ആരു കൊന്നാലും…

Read More

മക്കള്‍ മര്‍ദിച്ച് തോട്ടിലെറിഞ്ഞ സംഭവം; പിതാവ് മരിച്ചു: രണ്ടു പേര്‍ കസ്റ്റഡിയില്‍

കുടുംബ വഴക്കിനെ തുടര്‍ന്ന് മക്കള്‍ പിതാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. അമ്പലമുക്ക് ഗാന്ധിനഗര്‍ സുനിതാഭവനില്‍ സുധാകരന്‍ (55)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു മക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. സുധാകരന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിനിടെ ആഹാരം കഴിക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ഇതില്‍ ആദ്യം മകള്‍ ഇടപെടുകയും തുടര്‍ന്ന് മൂന്ന് മക്കളില്‍ രണ്ടുപേരുമായി വാക്കേറ്റം ഉണ്ടാവുകയും സുധാകരനെ ക്രൂരമായി മര്‍ദിച്ച് സമീപത്തെ തോട്ടില്‍ തള്ളുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധാകരനെ ഇളയ മകനും നാട്ടുകാരും ചേര്‍ന്ന്…

Read More

കൊല്ലത്ത് മകന്റെ മർദനമേറ്റ് അവശനിലയിലായ 75കാരൻ മരിച്ചു

കൊല്ലത്ത് മകന്റെ ക്രൂര മർദനത്തെത്തുടർന്ന് പിതാവ് മരിച്ചു. ചവറ തേവലക്കരയിലാണ് സംഭവം. പാവുമ്പ അജയഭവനിൽ അച്യൂതൻ പിള്ള (75) ആണ് മരിച്ചത്. മകൻ മനോജിനെ (37) തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലായിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു.  കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്നുള്ളത് വ്യക്തമല്ല. കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ സംഭവം ഉണ്ടായിരുന്നു. അച്ഛനെ മകൻ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ചെർപ്പുളശേരി ചളവറ ചിറയിൽ…

Read More

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു

ഇസ്രയേലില്‍ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിന്‍ മാക്സ്​വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി ഫിംഗറില്‍ മൊഷാവെന്ന സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. ബുഷ് ജോസഫ്, പോൾ മെൽവിൻ എന്നീ പരുക്കേറ്റ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പോൾ മെൽവിൻ ഇടുക്കി സ്വദേശിയാണ്. പ്രാദേശിക സമയം തിങ്കഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലെബനനില്‍നിന്നുള്ള ടാങ്ക്‌വേധ മിസൈലാണ് ഇസ്രയേല്‍ ഭാഗത്തെ കൃഷിത്തോട്ടത്തിൽ പതിച്ചത്. നിബിന്‍…

Read More

കാസർകോട് മദ്യലഹരിയിൽ അനുജനെ വെടിവച്ച് കൊന്നു; 47കാരൻ അറസ്റ്റിൽ

കാസർകോട് കുറ്റിക്കോൽ നൂഞ്ഞങ്ങാനത്ത് യുവാവിനെ സഹോദരൻ വെടിവച്ച് കൊന്നു. അശോകൻ (45) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരൻ ബാലകൃഷ്ണനെ (47) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനു പിന്നാലെ ഇന്നലെ രാത്രിയാണു സംഭവം. അശോകന്റെ തുടയ്ക്കു മുകളിലായാണു വെടിയേറ്റത്. മുൻപും മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ സമാനമായ രീതിയിൽ തർക്കങ്ങളുണ്ടായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Read More

മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; അമ്മ അറസ്റ്റില്‍

കഴിഞ്ഞ 26നാണ് സംഭവം നടന്നതെന്നാണ് ജുമൈലത്തിന്റെ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചാണ് ഇവർ കുഞ്ഞിനെ പ്രസവിച്ചത്. നാലാമത്തെ പ്രസവമായിരുന്നു ഇത്. തനൂർ സിഐയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജുമൈലത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ വിവരം പൊലീസിനോട് പറയുന്നത്. പ്രസവ ശേഷം വീട്ടിലെത്തിയ ഇവര്‍ മൂന്ന് മക്കള്‍ക്കും അമ്മയ്ക്കുമൊപ്പമായിരുന്നു താമസം. അമ്മ ഉറങ്ങുന്ന സമയം നോക്കി താന്‍ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി എന്നാണ് ജുമൈലത്ത…

Read More

മണിപ്പുരിൽ പ്രതിഷേധക്കാർ കലക്ടറുടെ വസതിയിലേക്ക് ഇരച്ചുകയറി; പൊലീസ് വെടിവയ്പ്പിൽ 2 മരണം

മണിപ്പുരിലെ ചുരാചന്ദ്പുരിൽ ആൾക്കൂട്ടത്തിനു നേരെ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് വെടിവയ്പ്പുണ്ടായത്. സംഘർഷം രൂക്ഷമായ ചുരാചന്ദ്പുരിലെ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും കലക്ടറുടെയും ഓഫിസുകൾ സ്ഥിതി ചെയ്യുന്ന കെട്ടിട സമുച്ചയത്തിലേക്ക് ആളുകൾ ഇരച്ചു കയറിയതാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് അധികൃതർ പറയുന്നത്.  മിനി സെക്രട്ടേറിയെറ്റെന്ന് വിളിക്കുന്ന പ്രദേശത്തേക്ക് എത്തിയ ഒരുകൂട്ടം ആളുകൾ കലക്ടറുടെ വസതിക്കും അവിടെ പാർക്ക് ചെയ്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്കും തീയിട്ടതായാണ് വിവരം. ആക്രമണത്തെ തുടർന്ന് അഞ്ചു…

Read More

കുളുവിൽ പാരാഗ്ലൈഡിംഗിനിടെ വീണ് യുവതിയ്ക്ക് ദാരുണാന്ത്യം; പൈലറ്റ് അറസ്റ്റിൽ

പാരാഗ്ലൈഡിംഗിനിടെ വീണ് 26 വയസ്സുകാരിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ 26 വയസ്സുകാരി നവ്യയാണ് മരിച്ചത്. സംഭവത്തിൽ പാരാഗ്ലൈഡിംഗ് പൈലറ്റിനെയും കമ്പനി ഉടമയെയും അറസ്റ്റ് ചെയ്തു. ഇയാളുടെ പിഴവാണ് അപകടത്തിന് കാരണമെന്ന് കുളുവിലെ ടൂറിസം ഓഫീസർ സുനൈന ശർമ പറഞ്ഞു. ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.  തെലങ്കാനയിലെ സംഗറെഡ്ഡി സ്വദേശിയായ നവ്യ ഭർത്താവ് സായ് മോഹനും സഹപ്രവർത്തകർക്കുമൊപ്പം അവധി ആഘോഷിക്കാനാണ് കുളുവിൽ എത്തിയതെന്ന് പട്ലികുഹൽ പൊലീസ് അറിയിച്ചു. ചണ്ഡിഗഡിലെ മൊഹാലിയിലാണ്…

Read More