ജമ്മു കശ്മീരിലെ ഡോഡയിൽ ഏറ്റുമുട്ടൽ; മേജർ ഉൾപ്പടെ 4 സൈനികര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീരിലെ ഡോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചു. മേജർ ബ്രിജേഷ് ഥാപ്പ ഉൾപ്പടെ നാല് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് ഡോഡയിലെ വനമേഖല ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരം സേനയ്ക്ക് ലഭിച്ചത്. ഇതേ തുടര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്ന ജമ്മു പൊലീസും സൈന്യം ചേര്‍ന്ന സംയുക്തസംഘത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പാക്കിസ്ഥാന്റെ പിന്തുണയുള്ള ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘമായ ‘കശ്മീർ ടൈഗേഴ്സ്’ ആണു ആക്രമണത്തിനു പിന്നിലെന്നു സൈന്യം…

Read More

തമിഴ്‌നാട്ടിലെ ബി.എസ്.പി. അധ്യക്ഷന്റെ കൊലപാതകം: പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

തമിഴ്‌നാട് ബി.എസ്.പി. അധ്യക്ഷൻ കെ.ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി ചെന്നൈയിലെ മാധവരാമിന് സമീപത്തുവെച്ച് നടന്ന ഏറ്റുമുട്ടലിലാണ് കൊലക്കേസിലെ 11 പ്രതികളിൽ ഒരാളായ തിരുവെങ്കടം എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ദിവസങ്ങളായി ആംസ്‌ട്രോങ്ങിനെ പിന്തുടരുകയും നിരീക്ഷിച്ചുവരുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ജൂലൈ അഞ്ചിനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ ആംസ്ട്രോങ് കൊല്ലപ്പെടുന്നത്. രാത്രി ഏഴരയോടെ പെരമ്പൂരിലെ വീട്ടിലേക്കു വാഹനത്തിൽ വരുന്നതിനിടെ സാന്തയപ്പൻ സ്ട്രീറ്റിൽ ആറംഗ സംഘം തടഞ്ഞുനിർത്തി ഇദ്ദേഹത്തെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ഗ്രീംസ്…

Read More

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചിട്ടെന്ന് സംശയം;നാല് പേർ അറസ്റ്റിൽ

15 വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. മാന്നാർ സ്വദേശിയായ കലയെയാണ് (20) വർഷങ്ങൾക്ക് മുൻപ് കാണാതായത്. രണ്ട് മാസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അന്വേഷണം നടത്തിയത്. നാല് പേരെ പൊലീസ ്അറസ്റ്റ് ചെയ്തു. അഞ്ച് പേർ ചേർന്ന് കലയെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അഞ്ചാമത്തെ പ്രതിക്കായുളള അന്വേഷണം തുടർന്ന പൊലീസ് വിവരം പുറത്തറിയിച്ചിരുന്നില്ല. ഇതുവരെയായിട്ടും അഞ്ചാമനെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ…

Read More

പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവം; പ്രതിയായ കൗമാരക്കാരനെ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

പൂനെയിൽ പോർഷെ കാർ ഇടിച്ച് ഐടി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തില്ഡ പ്രതിയായ കൗമാരക്കാരനെ തടങ്കലിൽ നിന്ന് ഉടൻ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. മെയ് 19നാണ് അപകടമുണ്ടായത്. 17 വയസുകാരൻ ഓടിച്ച കാറിടിച്ച് രണ്ട് സോഫ്റ്റ് വെയർ എൻജിനീയർമാരെ കൊല്ലപ്പെടുകയും വ്യാപക പ്രതിഷേധമുണ്ടാകുകയും ചെയ്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പരി​ഗണിക്കണമെന്നും കുറ്റകൃത്യം ​ഗൗരവമാണെങ്കിലും നിയമപരമായി ഏതൊരു കുട്ടിയെയും മുതിർന്നവരിൽ നിന്ന് വേറിട്ട് പരിഗണിക്കണമെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെ, ജസ്റ്റിസ് മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ഇയാളെ ഒബ്സർവേഷൻ…

Read More

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; മൂന്ന് പശുക്കളെ കൊന്നു

വയനാട് കേണിച്ചിറയിൽ വീണ്ടും കടുവയുടെ ആക്രമണം. കടുവ പശുക്കളെ കൊന്നു. തോൽപ്പെട്ടി 17 എന്ന കടുവയാണ് ഭീതിപരത്തുന്നത്. പള്ളിത്താഴെ മാളിയേക്കല്‍ ബെന്നിയുടെ രണ്ട് പശുക്കളെയാണ് കൊന്നത്. ഇന്നലെ രാത്രി കിഴക്കേല്‍ കിഴക്കേല്‍ സാബുവിന്റെ മറ്റൊരു പശുവിനേയും കടുവ കൊന്നിരുന്നു. തൊഴുത്തില്‍ നിന്നുള്ള ശബ്ദംകേട്ടതിന് പിന്നാലെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കടുവ പശുവിനെ കടിച്ചുനില്‍ക്കുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചവെച്ചപ്പോള്‍ കടുവ പെട്ടെന്ന് ഓടിമറഞ്ഞു. തോല്‍പ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആണ്‍കടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം….

Read More

ഒരു കോടിക്ക് ക്വട്ടേഷൻ; 300 കോടിയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്നു, യുവതി അറസ്റ്റിൽ

300കോടി രൂപയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്ന കേസിൽ യുവതി അറസ്റ്റിൽ. ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന പുത്തേവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 22നാണ് നാഗ്പൂരിലെ ബാലാജി നഗരിയിൽ വച്ച് വ്യവസായി പുരുഷോത്തം പുത്തേവാർ (82) കൊല്ലപ്പെടുന്നത്. അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് കരുതിയ പൊലീസ് കേസ് ഫയൽ ചെയ്ത ശേഷം ഡ്രൈവറെ വിട്ടയച്ചു. എന്നാൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ വീണ്ടും കേസ് പുനരാന്വേഷിക്കുകയായിരുന്നു. പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന്…

Read More

മലാവി വൈസ് പ്രസിഡന്റ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു ; സഹയാത്രികരായിരുന്ന 9 പേരും മരിച്ചു

തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവി വൈസ് പ്രസിഡന്‍റ് അടക്കം 10 പേർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. വൈസ് പ്രസിഡന്‍റ് സൗലോസ് ക്ലോസ് ചിലിമയും സഹയാത്രികരായ ഒമ്പത് പേരും മരിച്ചതായി മലാവി പ്രസിഡന്റിന്റെ ഓഫീസ് സ്ഥിരീകരിച്ചു. ഇന്നലെ അപകടത്തിൽപ്പെട്ട വിമാനവും വൈസ് പ്രസിഡന്‍റ് അടക്കമുള്ള യാത്രക്കാരെയും കണ്ടെത്താനുള്ള തിരച്ചില്‍ ഊർജിതമാക്കിയിരുന്നു. തിരച്ചിലിന് ദേശീയ, പ്രാദേശിക ഏജൻസികളാണ് നേതൃത്വം നൽകിയിരുന്നത്. മലാവി തലസ്ഥാനമായ ലിലോങ്‌വേയില്‍ നിന്ന് പ്രാദേശിക സമയം ഇന്നലെ രാവിലെ ഒമ്പതിനാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, ഇതിന് പിന്നാലെ…

Read More

പൊലീസുകാരന്റെ മകനെ തട്ടിക്കൊണ്ടുപോയി; കൊന്ന് കരിമ്പിൻ തോട്ടത്തിലിട്ടു

ഉത്തർപ്രദേശിൽ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം. യുപി സഹരൻപൂർ പൊലീസ് കോൺസ്റ്റബിളായ ഗോപാൽ യാദവിന്റെ ആറ് വയസുള്ള മകൻ പുനീതിനെയാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് ഗോപാലിന്റെ മകനെ കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. പുനീതിനെ കണ്ടെത്താൻ തെരച്ചിൽ നടക്കുന്നതിനിടെ 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിനെ തേടിയെത്തി. ഇക്കാര്യം…

Read More

ഒഡീഷയിൽ 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ; പ്രതി പിടിയിൽ

ഒഡീഷയിലെ മയൂർഭഞ്ചിൽ 7 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. കുലിയാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ചയായിരുന്നു സംഭവം. 23കാരനായ പ്രതിയെ നാട്ടുകാർ പൊലീസിന് കൈമാറി. ശനിയാഴ്ച കുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തുന്നത്. കുട്ടിയുടെ മാതാപിതാക്കൾ വോട്ട് ചെയ്യാൻ പോയ തക്കം നോക്കി ഇയാൾ ഇവിടെയെത്തുകയായിരുന്നുവെന്നാണ് വിവരം. ശേഷം കുട്ടിയെ തൊട്ടടുത്തുള്ള പുഴക്കരയിലേക്ക് കൊണ്ടുപോയ ശേഷം ക്രൂരപീഡനത്തിനിരയാക്കി. പീഡനവിവരം പുറത്തറിയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴുത്തുഞെരിച്ചാണ് ഇയാൾ കുഞ്ഞിനെ കൊന്നത്. ശേഷം ഇവിടെ നിന്ന് കടന്നു…

Read More

റഫയിൽ മൂന്ന് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

ഗാസ്സയിൽ അധിനിവേശം നടത്തിയ തങ്ങളുടെ സംഘത്തിലെ മൂന്നു പേർ കൊല്ലപ്പെട്ടതായി ‘ഇസ്രായേൽ പ്രതിരോധ സൈന്യം’ (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. സ്റ്റാഫ് സർജന്റുമാരായ അമിർ ഗലിലോവ് (20), ഉറി ബാർ ഒർ (21), ഇദോ അപ്പെൽ (21) എന്നിവരാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച റഫയിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നും സംഭവത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഫയിൽ അധിനിവേശം നടത്തുന്ന നഹൽ ബ്രിഗേഡിലെ 50-ാം ബറ്റാലിയൻ അംഗങ്ങളാണ് കൊല്ലപ്പെട്ട മൂന്ന്…

Read More