മണിപ്പുരിൽ വീണ്ടും സംഘർഷം: അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു

മണിപ്പുരിൽ വീണ്ടം സംഘർഷം. ഗിരിബാം ജില്ലയിലാണ് സംഭവം. അക്രമത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം ബിഷ്ണുപുരിൽ റോക്കറ്റാക്രമണത്തിൽ വയോധികൻ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് വീണ്ടും അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കലാപകാരികൾ ഗ്രാമത്തിൽ പ്രവേശിച്ച് ഒരാളെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സംഘർഷാവസ്ഥ ഉടലെടുത്തതെന്നും മരണസംഖ്യ ഇനിയുമുയരുമെന്നും സുരക്ഷാസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വംശീയ സംഘട്ടനത്തിന്റെ ഭാഗമായിരുന്നു കൊലപാതകം. പ്രദേശത്ത് വെടിവെപ്പ് തുടരുകയാണെന്നും കുക്കി, മെയ്തി വിഭാഗങ്ങളിൽ നിന്നുള്ളവരാണ്…

Read More

യു.എസിൽ സ്‌കൂളിൽ വെടിവെയ്പ്പ്; നാലു പേർ കൊല്ലപ്പെട്ടു

യു.എസിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലുപേർ മരിച്ചു. മുപ്പതുപേർക്ക് പരിക്കേറ്റു. ജോർജിയയിലെ അപ്പലാച്ചി ഹൈസ്‌കൂളിലാണ് വെടിവെയ്പ്പുണ്ടായത്. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമത്തെത്തുടർന്ന് സ്‌കൂൾ ഉച്ചയ്ക്ക് വിട്ടിരുന്നു. സംഭവത്തെ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. വിവേകശൂന്യമായ തോക്ക് ആക്രമണം കാരണം ജീവൻ നഷ്ടപ്പെട്ടവർക്കായി ഞാനും വിലപിക്കുന്നു. അതിജീവിച്ചവർക്കൊപ്പമുണ്ടാവുമെന്നും ബൈഡൻ പറഞ്ഞു. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം. ഉടൻതന്നെ എൻഫോഴ്സ്മെന്റ്, ഫയർ/ ഇ.എം.എസ്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കഴിഞ്ഞ ഒരു ദശാബ്ദമായി സ്‌കൂളുകളും കോളേജുകളും ലക്ഷ്യമിട്ട് നിരവധി വെടിവെയ്പ്പ് സംഭവങ്ങളാണ് യു.എസിലുണ്ടായത്.

Read More

പാക്കിസ്ഥാനിൽ നിന്ന് കർബലയിലേക്ക് തീർത്ഥാടകരുമായി പോയ ബസ് മറിഞ്ഞു; 28 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

പാകിസ്ഥാനിൽ നിന്ന് തീർത്ഥാടകരുമായി പോയ ബസ് ഇറാനിൽ തലകീഴായി മറിഞ്ഞ് 28 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രിയാണ് ഇറാൻ പ്രവിശ്യയായ യാസ്ദിൽ അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ബ്രേക്കിംഗ് സംവിധാനത്തിൽ സംഭവിച്ച തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക പൊലീസ് റിപ്പോർട്ട്. അപകടത്തിൽ 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഏഴ് പേർ ഗുരുതരാവസ്ഥയിലാണുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം. അൽ-ഹുസൈൻ ഇബ്‌ൻ അലിയുടെ അനുസ്മരണത്തിനായി ഇറാഖിലേക്ക് പുറപ്പെട്ട തീർത്ഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. പതിനൊന്ന് സ്ത്രീകളും പതിനേഴ്…

Read More

നഴ്സിന്റെ കൊലപാതകം: പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി

ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്സിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. ഉത്തർപ്രദേശിൽ നിന്നാണ് നഴ്സിൻ്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതി രാജസ്ഥാനിൽ നിന്ന് പിടിയിലായി.  ജൂലായ് 30നാണ് സംഭവം. ഉത്തരാഖണ്ഡിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നേഴ്സിനെ കാണാതാവുകയായിരുന്നു. 11 വയസ്സുള്ള മകളുമായാണ് നേഴ്സ് താമസിച്ചിരുന്നത്. വീട്ടിലെത്തുന്നതിന് മുമ്പ് തന്നെ ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. നേഴ്സിന്റെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബലാത്സം​ഗം ചെയ്തായിരുന്നു ക്രൂരമായ കൊലപാതകമെന്ന് പൊലീസ് പറയുന്നു. കാണാതായി…

Read More

ഇന്ത്യാ – പാക് അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം ; മുന്നറിയിപ്പ് അവഗണിച്ചയാളെ വധിച്ച് സൈന്യം

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും നുഴഞ്ഞു കയറ്റ ശ്രമം. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ചയാളെ അതിർത്തി രക്ഷ സേന വെടിവച്ച് കൊലപ്പെടുത്തി.പഞ്ചാബിലെ തൻ തരൺ ജില്ലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് നുഴഞ്ഞു കയറാൻ ശ്രമിച്ചയാൾ സൈന്യത്തിൻ്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. സൈന്യം തിരികെ പോകാൻ മുന്നറിയിപ്പ് നൽകിയിട്ടും ഇയാൾ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറുന്നതിൽ നിന്ന് പിന്മാറിയില്ല. ഇതോടെയാണ് വെടിയുതിർത്തതെന്നാണ് ബിഎസ്എഫിൻ്റെ വിശദീകരണം. ജമ്മുവിൽ ഉൾപ്പെടെ ഉണ്ടായ ഏറ്റുമുട്ടലുകളെ തുടർന്ന് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയതിന് പിന്നാലെയാണ് പഞ്ചാബിൽ…

Read More

വയോധികൻ കാറിടിച്ച് മരിച്ചത് അപകടമല്ല, കൊലപാതകം; പണമിടപാട് സ്ഥാപന മാനേജരായ സ്ത്രീയടക്കം അറസ്റ്റിൽ

മാസങ്ങൾക്ക് മുമ്പ് കൊല്ലത്ത് ഉണ്ടായ അപകടത്തിൽ വയോധികൻ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായ വനിതയടക്കം അഞ്ചു പേർ പിടിയിൽ. കൊലപാതകത്തിന് ക്വട്ടേഷനെടുത്ത അനി, ഇയാളുടെ സുഹൃത്ത് മാഹീൻ, കാർ വാടകയ്‌ക്കെടുത്ത ഹാഷിഫ്, ധനകാര്യ സ്ഥാപനത്തിലെ ബ്രാഞ്ച് മാനേജർ സരിത, അക്കൗണ്ടൻറ് അനൂപ് എന്നിവരാണ് പിടിയിലായത്. പന്തളം കുടശനാട് സ്വദേശിയായ പാപ്പച്ചൻ 23 നാണ് അപകടത്തിൽ പെടുന്നത്. സൈക്കിളിൽ പോവുകയായിരുന്ന പാപ്പച്ചനെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. ബിഎസ്എൻഎൽ റിട്ടയേർഡ് ഉദ്യോഗസ്ഥനായ പാപ്പച്ചൻ കഴിഞ്ഞ മേയ് 26…

Read More

അ​മ്മേ മാ​പ്പ്; ഇ​വ​ൻ മ​ക​നോ: 300 രൂപയ്ക്കുവേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

ക​ർ​ണാ​ട​ക​യി​ൽ 300 രൂ​പ​യ്ക്കു വേ​ണ്ടി മ​ക​ൻ സ്വ​ന്തം അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. ബൈ​ല​ഹോം​ഗ​ല താ​ലൂ​ക്കി​ലെ ഉ​ദി​ക്കേ​രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. മ​ഹാ​ദേ​വി ഗു​രെ​പ്പ തോ​ല​ഗി (70) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. എ​ര​പ്പ ഗു​രെ​പ്പ തോ​ല​ഗി (34) ആ​ണ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 300 രൂ​പ ത​രാ​ൻ ക​ഴി​യി​ല്ലെ​ന്നു പ​റ​ഞ്ഞ മ​ഹാ​ദേ​വി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും പി​ന്നീ​ട് മ​ര​ക്ക​ന്പു​കൊ​ണ്ട് എ​ര​പ്പ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി ര​ക്ത​സ്രാ​വ​ത്തെ​ത്തു​ട​ർ​ന്ന് അ​മ്മ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ എ​ര​പ്പ​യെ ദോ​ദ്‌​വാ​ഡ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​ദേ​വി​യും എ​ര​പ്പ​യും വ​ഴ​ക്കു പ​തി​വാ​യി​രു​ന്നു​വെ​ന്ന് അ​യ​ൽ​ക്കാ​ർ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു….

Read More

ഹമാസ് സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ; മരണവിവരത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല

ഗാസയിൽ ഇസ്രയേലുമായി യുദ്ധംചെയ്യുന്ന പലസ്തീൻ സായുധസംഘടനയായ ഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് (59) കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ. ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേൽസൈന്യം സ്ഥിരീകരിച്ചത്. ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്‍മയിൽ ഹനിയെ ഇറാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ദെയ്ഫിന്റെ മരണവാർത്തയെത്തുന്നത്. ജൂലായിലെ ആക്രമണത്തിനുശേഷം ദെയ്ഫ് ജീവനോടെയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന ഹമാസ് മരണവിവരത്തോട് പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിന് ഇസ്രയേലിൽ നടത്തിയ കൂട്ടക്കൊലയും തട്ടിക്കൊണ്ടുപോകലും ആസൂത്രണംചെയ്ത് നടപ്പാക്കിയത് എസദ്ദിൻ അൽ ഖസാം ബ്രിഗേഡിന്റെ…

Read More

കൊടും ക്രൂരത…, ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ചുകൊന്നു; 34കാരൻ പിടിയിൽ

ഐസ്‌ക്രീം നൽകി നാലു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 34കാരൻ അറസ്റ്റിൽ. കർണാടകയിലെ രാമനഗര ജില്ലയിലാണു സംഭവം. ബാലികയുടെ ബന്ധുവായ യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കുട്ടിയെ ഐസ്‌ക്രീം വാങ്ങി നൽകാമെന്ന പേരിൽ ഇയാൾ വീട്ടിൽനിന്നു കൊണ്ടുപോയത്. വീട്ടുകാരുടെ ശ്രദ്ധയിൽപ്പെടാതെയായിരുന്നു ഇത്. പീഡനത്തിന് ശേഷം ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയെ കാണാതെ അമ്മ അന്വേഷിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിൻറെ പരിസരത്ത് അയൽവാസികൾക്കൊപ്പം തെരച്ചിൽ നടത്തുമ്പോഴാണ് കുട്ടിയെ ബന്ധു കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിക്കുന്നത്. ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ…

Read More

മഹാരാഷ്ട്രയിൽ നിയന്ത്രണം വിട്ട ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞു; ഏഴ് തീർത്ഥാടകർക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ജൽനയിൽ ജീപ്പ് കിണറ്റിലേക്ക് മറിഞ്ഞ് ഏഴ് തീർഥാടകർ മരിച്ചു. പണ്ടർപൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് തുപേവാഡിയിൽ വെച്ച് വാഹനം കിണറ്റിൽ വീണത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ബദ്നാപൂർ തഹ്സിലിലെ വസന്ത് നഗറിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പ് എതിർദിശയിൽ നിന്ന് വന്ന മോട്ടോർ സൈക്കിളുമായി കൂട്ടിമുട്ടുന്നത് ഒഴിവാക്കാൻ വെട്ടിക്കുന്നതിനിടയിൽ റോഡിൽ നിന്ന് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഈ ഭാഗത്തെ റോഡിൽ ഗാർഡ്…

Read More