
ലബനാനിൽ ഹിസ്ബുല്ല ആക്രമണം; 5 ഉന്നത സൈനികർ കൊല്ലപ്പെട്ടു
ദക്ഷിണ ലബനാനിൽ ഹിസ്ബുല്ല ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ അഞ്ച് ഇസ്രായേൽ സൈനികർ കൂടി കൊല്ലപ്പെട്ടു. റിസർവ് സൈനികരായ മേജർ ഡാൻ മാവോറി (43), ക്യാപ്റ്റൻ അലോൻ സഫ്രായ് (28), വാറന്റ് ഓഫീസർമാരായ ഒംരി ലോതൻ (47), ഗയ് ഇദാൻ (51), മാസ്റ്റർ സർജന്റ് ടോം സെഗൽ (28) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരിൽ നാലു പേരുടെ നില ഗുരുതരമാണ്. ഇസ്രായേലിനു നേരെ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുല്ല അറിയിച്ചതിനു പിന്നാലെയാണ് കൊല്ലപ്പെടുന്ന…