ഇരുട്ടിൽ ആന നിൽക്കുന്നത് കണ്ടില്ല; യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. കുടമ്പുഴ ക്‌ണാച്ചേരിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ യുവാവിൻ്റെ മൃതദേഹം റോഡ‍രികിൽ കണ്ടെത്തുകയായിരുന്നു. ക്‌ണാച്ചേരി സ്വദേശി എൽദോസാണ് മരിച്ചത്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ജോലിക്ക് പോയ എൽദോസ് ജോലി കഴിഞ്ഞ് തിരികെ വരുകയായിരുന്നു. വീട്ടിലേക്കുള്ള വഴിയിലാണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്. വഴിവിളക്കുകളില്ലാത്ത സ്ഥലത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ജോലി കഴിഞ്ഞ നാട്ടിൽ ബസിറങ്ങിയ ശേഷം നടന്നുപോവുകയായിരുന്നു….

Read More

വയനാട് ചുണ്ടേൽ വാഹാനാപകടം ; ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയതെന്ന് വിവരം , പ്രതികളായ സഹോദരങ്ങൾ കസ്റ്റഡിയിൽ

വയനാട് ചുണ്ടേലിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ വൻ വഴിത്തിരിവ്. ഓട്ടോറിക്ഷ ഡ്രൈവറെ വാഹനമിടിച്ച് കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തുവരുന്നത്. കേസിൽ സഹോദരങ്ങളായ പുത്തൂർ വയൽ കോഴി കാരാട്ടിൽ വീട്ടിൽ സുമിൽഷാദ്, അജിൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ചയാണ് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിട്ടുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവറായ നവാസ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും എതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് ചുണ്ടേൽ വച്ച് ഥാർ…

Read More

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; കൊല്ലപ്പെട്ടവരിൽ പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണയും

തെലങ്കാനയിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. മുളുഗു ജില്ലയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രധാന മാവോയിസ്റ്റ് നേതാവായ പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. എടൂർനഗരം വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് മുളുഗു എസ് പി ശബരീഷ് പറഞ്ഞു. പ്രദേശത്ത് നിന്ന് വൻ ആയുധ ശേഖരണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഛത്തീസ്ഗഢിലെ സുക്മ ജില്ലയിൽ പത്ത് മാവോയിസ്റ്റുകളെ വധിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. ഭണ്ഡർപദറിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന പത്ത് മാവോയിസ്റ്റുകളെ വധിച്ചത്….

Read More

‘മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല; മകനെ കൊന്നത് തന്നെ’: ബാലഭാസ്കറിന്‍റെ അച്ഛന്‍ 

വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തിൽ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്പും പല കേസുകളിലെ പ്രതിയായിരുന്നു. അപകടത്തിന് ശേഷമാണ് ഈ കേസുകളെ കുറിച്ച് അറിയുന്നത്. അർജുന്റെ അറസ്റ്റോടെ കൊലപാതകമെന്ന സംശയം ബലപ്പെടുകയാണെന്നും ഉണ്ണി പറഞ്ഞു. സിബിഐ യും സ്വാധീനങ്ങൾക്ക് വഴങ്ങിയാണ് അന്വേഷണം അവസാനിപ്പിച്ചതെന്നും ഉണ്ണി ആരോപിച്ചു. പെരിന്തൽമണ്ണയിൽ വ്യാപാരിയെ ആക്രമിച്ച് സ്വർണ്ണം കവർന്ന കേസിൽ പിടിയിലായവരിൽ അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഡ്രൈവറും…

Read More

വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ ഓടിച്ച് കയറ്റി 62കാരൻ ; 35 പേർ കൊല്ലപ്പെട്ടു , 43 പേർക്ക് പരിക്ക്

വ്യായാമം ചെയ്തുകൊണ്ടിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ചുകയറ്റി വയോധികൻ. ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം നടന്നത്. അതിക്രമത്തിൽ 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയതിന് ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതി കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപിച്ചതായും പൊലീസ് വ്യക്തമാക്കി. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. 

Read More

ആറ് മാസത്തിനിടെ ഗാസയിൽ കൊല്ലപ്പെട്ടതിൽ ഏറെയും സ്ത്രീകളും കുട്ടികളും ; റിപ്പോർട്ട് പുറത്തുവിട്ട് യുഎൻ

ആറ് മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎൻ. യുദ്ധം സാധാരണക്കാരെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന കണക്കാണ് യുഎൻ പുറത്ത് വിടുന്നത്. ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടയിൽ കൊല്ലപ്പെട്ടതിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോർട്ട് വിശദമാക്കുന്നത്. ഹമാസിനെതിരെ ഇസ്രയേൽ ഉപയോഗിച്ച ആയുധങ്ങളുടെ സ്വഭാവമാണ് ഇത്രയധികം ആൾനാശത്തിന് കാരണമായതെന്നും ഐക്യരാഷ്ട്രസഭ വിശദമാക്കുന്നു. വലിയ ചുറ്റവിലുള്ള ആളുകളെ ബാധിക്കുന്ന രീതിയിലുള്ള ആളുകളേയും കെട്ടിടങ്ങളേയും തകർക്കാൻ മാത്രം പ്രഹരശേഷിയുള്ള ആയുധങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്നും ഐക്യരാഷ്ട്രസഭ…

Read More

ജമ്മുകശ്മീരിൽ വീണ്ടും ഭീകരരുടെ ക്രൂരത ; രണ്ട് നാട്ടുകാരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി

ജമ്മുവിലെ കിഷ്ത്വറിൽ രണ്ട് നാട്ടുകാരെ ഭീകരരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഗ്രാമപ്രതിരോധ സേനയിലെ അംഗങ്ങളെയാണ് കൊലപ്പെടുത്തിയത്. സോപാരയിലെ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ശ്രീനഗറിലെ ഗ്രേനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകര പ്രവർത്തനങ്ങൾ തടയാൻ സൈന്യവും പൊലീസും സംയുക്തമായി രൂപീകരിച്ച വില്ലേജ് ഡിഫൻസ് ഗാർഡിലെ അംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. നാസിർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഭീകരരർ പുറത്തുവിട്ടിരുന്നു. ഭീകരർ ഉപേക്ഷിച്ച ഇവരുടെ മൃതദേഹങ്ങൾ സുരക്ഷസേന കണ്ടെത്തിയെന്നാണ്…

Read More

ഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്പ്; കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു

ന്യൂഡൽഹിയിൽ ദീപാവലി ആഘോഷത്തിനിടെയുണ്ടായ വെടിവയ്പിൽ കൗമാരക്കാരൻ ഉൾപ്പെടെ 2 പേർ മരിച്ചു. ഷഹ്ദാരയിൽ നടന്ന വെടിവയ്പ്പിൽ 10 വയസ്സുകാരന് പരുക്കേറ്റിട്ടുണ്ട്. ആകാശ് ശർമ്മ, ഇയാളുടെ അനന്തരവൻ ഋഷഭ് ശർമ്മ (16) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ പരുക്കേറ്റ കൃഷ് ശർമ്മ (10) ആശുപത്രിയിൽ ചികിത്സയിലാണ്. ഷഹ്ദാരയിലെ ഫാർഷ് ബസാറിലുള്ള വീടിന് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്നു ആകാശ് ശർമ്മയും കുടുംബവും. രാത്രി എട്ടുമണിയോടെ ഇവർക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ആയുധധാരികളായ രണ്ടുപേർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ…

Read More

കൊച്ചിയിൽ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു; ബസ് യാത്രക്കാരി മരിച്ചു

കാക്കനാട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണ്ണുമായി വന്ന ടോറസ് ലോറി സ്വകാര്യ ബസിലേക്ക് ഇടിക്കുകയായിരുന്നു. ബസ് യു ടേൺ എടുക്കുന്നതിനിടെ ആയിരുന്നു അപകടം. ലോറി ഇടിച്ചതിനെ തുടർന്ന് ബസ് മറ്റൊരുകടയിലേക്ക് ഇടിച്ച് കയറി. കുട്ടികളടക്കം നിരവധി യാത്രക്കാർ ബസിലുണ്ടായിരുന്നു. പരിക്കേറ്റവരെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലാണ് വന്നിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Read More

സൈനിക വാഹനം മറിഞ്ഞ് അപകടം; കാശ്മീരിൽ ജവാന് വീരമൃത്യു

കാശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ജവാന് വീരമൃത്യു. ഡിഎച്ച് പോറ റോഡിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന എട്ട് സൈനികർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം അറിയിച്ചു ഒക്ടോബർ 24ന് കാശ്മീരിലെ ഗുൽമാർഗ് സെക്ടറിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ബോട്ട പത്രി മേഖലയിൽ സൈനിക വാഹനത്തെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് നാട്ടുകാർ കൊല്ലപ്പെടുകയും ചെയ്തു. മൂന്ന് സൈനികർക്ക് പരിക്കേറ്റു.

Read More