
ഗര്‍ഭിണിയെ തലയ്ക്കടിച്ച് കൊന്നു, മൃതദേഹം വയലില്‍ ഉപേക്ഷിച്ചു; കാമുകനും സുഹൃത്തുക്കളും പിടിയില്‍
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് വയലില്‍ തള്ളിയ സംഭവത്തില്‍ കാമുകനടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. മീററ്റ് സ്വദേശിനിയായ രാംബിരി(30)യെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ ആദേശ്, ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യന്‍, സന്ദീപ്, രോഹിത് എന്നിവരെ പോലീസ് പിടികൂടിയത്. കാമുകനില്‍നിന്ന് ഗര്‍ഭം ധരിച്ചതോടെ എത്രയുംവേഗം വിവാഹം നടത്തണമെന്ന് രാംബിരി ആവശ്യപ്പെട്ടെന്നും ഇതില്‍ പ്രകോപിതനായാണ് കാമുകനും സുഹൃത്തുക്കളും യുവതിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. ജൂലായ് മൂന്നാം തീയതിയാണ് ഗര്‍ഭിണിയായ രാംബിരിയുടെ മൃതദേഹം കൃഷിയിടത്തില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന്…