
പണം ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് അച്ഛനെ തീ കൊളുത്തിക്കൊന്നു; മകൻ അറസ്റ്റിൽ
കൊല്ലം പരവൂരില്‍ മകൻ അച്ഛനെ തീ കൊളുത്തിക്കൊന്നു. ഇക്കരംകുഴി സ്വദേശി 85 വയസുള്ള ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. മകൻ അനില്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാവിലെ 11 നായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ അനില്‍ കുമാറും ശ്രീനിവാസനുമായി അടിപിടി പതിവായിരുന്നു. കൃത്യത്തിന് മുൻപും വാക്കേറ്റമുണ്ടായി. അനില്‍കുമാറിന്റെ മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായി ശ്രീനിവാസനോട് ഒരു ലക്ഷം രൂപ ചോദിച്ചെങ്കിലും നല്‍കിയില്ല. സ്വത്ത് വീതം വയ്പ്പിലും അനില്‍കുമാറിന് അതൃപ്തിയുണ്ടായിരുന്നു. അച്ഛൻ വേണ്ടത്ര പരിഗണന…