ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

 ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും(51) അദ്ദേഹത്തിൻ്റെ രണ്ട് പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ച സ്വകാര്യവിമാനം ടേക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ കടലിൽ പതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വിമാനത്തിന്റെ പെെലറ്റ് റോബർട്ട് ഷാസും അപകടത്തിൽ മരിച്ചതായാണ് വിവരം. ഒലിവറിന്റെ മക്കളായ മെഡിറ്റ (10), അനിക് (12) എന്നിവരാണ് വ്യാഴാഴ്ച നടന്ന അപകടത്തിൽ മരണപ്പെട്ടത്. അപകടം നടന്നയുടനെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്ത് എത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു ക്രിസ്റ്റ്യൻ ഒലിവറും കുടുംബവും. അറുപതിലേറെ…

Read More

അമേരിക്കയിലെ സ്‌കൂളില്‍ വെടിവെപ്പ്: ആറാം ക്ലാസുകാരൻ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളില്‍ 17-കാരൻ നടത്തിയ വെടിവെപ്പില്‍ ആറാംക്ലാസ് വിദ്യാര്‍ഥി മരിച്ചു. അഞ്ച് വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ക്കും പരിക്കേറ്റു. അയോവ സംസ്ഥാനത്തെ പെറി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്. സ്ഥലത്തെത്തതിയ പോലീസ് വെടിവെപ്പുനടത്തിയ 17കാരനെ പരിക്കുകളോടെ കസ്റ്റഡിയിലെടുത്തു.

Read More

ഒന്നര വയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി; കുട്ടിയുടെ അമ്മയുടെ സഹോദരി കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കുഞ്ഞിന്‍റെ അമ്മയുടെ സഹോദരിയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞത്. പ്രതിയായ മഞ്ജുവിനെ വിളപ്പിൻശാല പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. കൊണ്ണിയൂര്‍ സൈമണ്‍ റോഡില്‍ ഇന്ന് രാവിലെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ ദാരുണ സംഭവം നടന്നത്. കാട്ടാക്കട അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. വിളപ്പിന്‍ശാല പൊലീസാണ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള ആണ്‍കുഞ്ഞാണ് കൊല്ലപ്പെട്ടത്. ശ്രീകണ്ഠന്‍റെ ആദ്യ ഭാര്യയായിരുന്നു…

Read More

ഇറാനിൽ ഇരട്ട സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇറാനിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ രണ്ടിടത്താണ് സ്ഫോടനമുണ്ടായത്. കെർമാൻ പ്രവിശ്യയിലെ ഖാസിം സുലൈമാനിയുടെ സ്മാരകകൂടീരത്തിനടുത്താണ് സ്ഫോടനം. നടന്നത് ഭീകരാക്രമണമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. 2020 ൽ അയൽരാജ്യമായ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്ത് ഉണ്ടായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി….

Read More

പ്രണയപ്പകയെ തുടർന്ന് യുവതിയെ കൊലപ്പെടുത്തി; ട്രാൻസ്ജെൻഡർ അറസ്റ്റിൽ

തമിഴ്നാട്ടിൽ ഐടി ജീവനക്കാരിയായ യുവതിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. മധുര സ്വദേശിനിയായ ആർ.നന്ദിനിയെന്ന 27 കാരിയെ കൊലപ്പെടുത്തിയ കേസിൽ മഹേശ്വരിയെന്ന വെട്രിമാരൻ ആണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടോടെ തലമ്പൂരിനടുത്ത് പൊൻമാറിലെ ആളൊഴിഞ്ഞ പ്രദേശത്തുവെച്ചാണ് കൊലപാതകം നടന്നത്. പ്രണയബന്ധത്തിൽ നിന്നും നന്ദിനി പിന്മാറിയതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. നന്ദിനിയെ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച ശേഷമാണ് അതിക്രൂരമായി പ്രതി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ബ്ലെയ്ഡ് ഉപയോഗിച്ച് രണ്ട് കൈകളിലും കാലുകളിലും കഴുത്തിലും ആഴത്തിൽ…

Read More

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു

ചിറയിൻകീഴിൽ ഓട്ടിസം ബാധിതയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ടു കൊന്നു. ചിറയിൻകീഴ് ചിലമ്പിൽ സ്വദേശി അനുഷ്കയാണ് (8) കൊല്ലപ്പെട്ടത്. അമ്മ മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അനുഷ്കയെയും അമ്മയെയും ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു. മിനിയുടെ ഭർത്താവ് ക്യാൻസർ രോഗിയാണ്. കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. അനുഷ്കയെയും മിനിയെയും കാണാതായെന്ന പരാതിയെ തുടർന്ന് പൊലീസ് അന്വേഷണത്തിനിടയിലാണ് അമ്മ സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മകളെ കിണറ്റിൽ തള്ളിയിട്ടതായി അമ്മ വെളിപ്പെടുത്തി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു അമ്മയെന്നു…

Read More

വയനാട്ടിൽ വീണ്ടും കടുവയിറങ്ങി; പശുവിനെ കൊന്നു

വാകേരിയിൽ ഭീതിപരത്തിയ കടുവയെ പിടികൂടിയതിന് പിന്നാലെ വയനാട്ടിൽ വീണ്ടും കടുവ ആക്രമണം. വടക്കനാട് പച്ചാടി കോളനിയിലാണ് കടുവയെ എത്തിയത്. പച്ചാടി കോളനിയിലെ രാജുവിന്റെ പശുവിനെ കടുവ കടിച്ച് കൊന്നു. രണ്ടര മണിയോടെയാണ് കടുവയുടെ ആക്രമണമുണ്ടായത്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധനയാരംഭിച്ചു. സ്ഥലത്ത് രണ്ട് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.വാകേരിയിലിറങ്ങിയ നരഭോജി കടുവ തിങ്കഴാഴ്ചയാണ് കൂട്ടിലായത്. യുവ കർഷകന കൊന്ന കടുവയെ ഒമ്പത് ദിവസം തുടർച്ചയായി നടത്തിയ തെരച്ചിലിനൊടുവിലാണ് പിടികൂടാനായത്.

Read More

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്

യുവാവിനെ കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവ്. കടുവയെ മയക്കുവെടി വയ്ക്കാൻ മാത്രമാണ് ഉത്തരവ്. അതേസമയം, കടുവയെ വെടിവച്ച് കൊല്ലണം എന്ന ആവശ്യത്തിൽ ഉറച്ച് പ്രതിഷേധിക്കുകയാണ് നാട്ടുകാർ. കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ബന്ധുക്കൾ ഇതുവരെ ഏറ്റുവാങ്ങിയിട്ടില്ല. താലൂക്ക് ആശുപത്രിയുടെ മോർച്ചറിക്ക് മുന്നിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. അതിനിടെ, കടുവയ്ക്ക് വേണ്ടി വനം വകുപ്പ് ട്രാക്കിങ് വിദഗ്ധർ തെരച്ചിൽ തുടങ്ങി.  ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയതായിരുന്നു പ്രജീഷ്. വൈകീട്ട് പാല് വിൽപ്പന നടത്തുന്നിടത്ത്…

Read More

അമേരിക്കയില്‍ വെടിവയ്പ്പിൽ മൂന്നു പേര്‍ കൊല്ലപ്പെട്ടു: നിരവധി പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ക്യാംപസിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊലീസ് പറഞ്ഞു. വെടിവയപ്പുണ്ടായ ഉടനെ തന്നെ പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. ക്യംപസിലുണ്ടായിരുന്നവരെയും സ്ഥലത്തുനിന്ന് ഉടനെ മാറ്റി. നിലവില്‍ ക്യാംപസില്‍ സുരക്ഷാ ഭീഷണിയില്ലെന്നും സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്യാംപസിലുണ്ടായ വെടിവയപ്പിനെതുടര്‍ന്ന് പ്രദേശത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

Read More

കശ്മീർ യാത്ര; മലയാളി സംഘത്തിന് സംഭവിച്ചത് അപ്രതീക്ഷിത ദുരന്തം

ശ്രീനഗറിലെ സോജില ചുരത്തിൽ അപകടത്തിൽ പെട്ട ചിറ്റൂരിൽ നിന്നുള്ള 13 പേരുടെ സംഘം നവംബർ 30നാണ് ട്രെയിനിൽ പുറപ്പെട്ടത്. സുഹൃത്തുക്കൾ ചേർന്നു ചിട്ടി നടത്തിയാണ് തുക സ്വരൂപിച്ചത്. 5 വർഷമായി ഇവർ ഇത്തരത്തിൽ യാത്ര പോകാറുണ്ടായിരുന്നു. സോനാമാർഗിലേക്കു രണ്ടു കാറുകളിലെത്തിയ സംഘം സ്‌കീയിങ് നടത്തി മടങ്ങുമ്പോൾ ചുരത്തിൽ സീറോ പോയിന്റിൽ വച്ച് ഒരു കാർ റോഡിലെ മഞ്ഞിൽ തെന്നി കൊക്കയിലേക്കു വീഴുകയായിരുന്നുവെന്നു ഗന്ദേർബാൽ എസ്പി നിഖിൽ ബോർക്കർ പറഞ്ഞു. ഡ്രൈവർ വാഹനത്തിൽ നിന്നു ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും…

Read More