
ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 65ലേറെ പേർ
24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രായേൽ 65 ലേറെ പേരെ കൊലപ്പെടുത്തുകയും 92 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതോടെ 31,988 പേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്നും 74,188 പേർക്ക് പരിക്കേറ്റെന്നും പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 8,000 പേരെ കണാതായതായും അധികവും കുട്ടികളും സ്ത്രീകളുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒക്‌ടോബർ ഏഴിന് ശേഷം മാത്രമാണ് ഇത്രയും അതിക്രമം ഇസ്രായേൽ സേന നടത്തിയത്. അതേസമയം, ഗാസ സിറ്റിയിലെ അൽ ഷിഫ ആശുപത്രിയിൽ നിന്ന് എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഉത്തരവിട്ടതായി അൽ ജസീറ…