കോട്ടയം പാലായിൽ ഭാര്യാ മാതാവിനെ മകൻ പെട്രോൾ കൊന്ന സംഭവം ; ‘പ്രതി മനോജ് എത്തിയത് മകനുമായി , പെട്രോൾ ഒഴിച്ചതോടെ മകൻ വീടിന് പുറത്തേക്ക് ഓടി’

കോട്ടയം പാലായിൽ ഭാര്യാമാതാവിനെ മരുമകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട നിർമലയുടെ അമ്മ കമലാക്ഷി.മനോജ്‌ സ്ഥിരമായി വീട്ടിൽ വന്നു ബഹളം ഉണ്ടാക്കുമായിരുന്നു എന്ന് കമലാക്ഷി പറഞ്ഞു. ഇന്നലെ മനോജ്‌ കൊല്ലും എന്ന് പറഞ്ഞാണ് വീട്ടിലേക്ക് വന്നത്. വീടിനുള്ളിൽ വെച്ചാണ് തീ കൊളുത്തിയതെന്നും കമലാക്ഷി പറഞ്ഞു. മനോജും ഭാര്യയും തമ്മിൽ വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. മനോജിന് ഭാര്യയെ സംശയമായിരുന്നു. ഭാര്യയോടുള്ള ദേഷ്യമാണ് അമ്മായിമ്മയെ കൊല്ലാൻ കാരണം. മനോജും ഭാര്യ ആര്യയും തമ്മിലുള്ള വിവാഹ മോചന…

Read More

മദ്യപാനത്തിനിടെ തർക്കം ; പത്തനംതിട്ട കലഞ്ഞൂരിൽ ഒരാൾ കൊല്ലപ്പെട്ടു

പത്തനംതിട്ട കലഞ്ഞൂർ ഒന്നാംകുറ്റിയിൽ മദ്യപാനത്തെനിടെയുണ്ടായ തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കഞ്ചോട് സ്വദേശി മനു ആണ് കൊല്ലപ്പെട്ടത്. ഒന്നാംകുറ്റി സ്വദേശി ശിവപ്രസാദുമായുണ്ടായ തർക്കത്തിനിടെയാണ് മനു കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദ് എന്ന വ്യക്തിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. തലയിലും ശരീരത്തിലും ഗുരുതരമായി പരുക്കേറ്റ മനുവിനെ ശിവപ്രസാദ് തന്നെയാണ് ആശുപത്രയിലെത്തിച്ചത്. തൊട്ടുപിന്നാലെ ശിവപ്രസാദ് ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞു. ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു.

Read More

സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഇജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പാക്കി

സൗദി അറേബ്യയിൽ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്‍റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാർ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ (45) കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരൻ ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്. 2021 ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. ജിദ്ദയില്‍ അല്‍ മംലക എന്ന സ്ഥാപനത്തില്‍ ട്രക്ക് ഡ്രൈവറായിട്ടായിരുന്നു കുഞ്ഞലവി ജോലി ചെയ്തിരുന്നത്. ഏറെ സമയമായിട്ടും റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹത്തിന്റെ…

Read More

പുഷ്പ പ്രീമിയർ ഷോയ്ക്കിടെ യുവതി കൊല്ലപ്പെട്ട സംഭവം ; കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ് , നടൻ അല്ലു അർജുന് കുരുക്ക്

പുഷ്പ 2 പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ ഹൈദരാബാദ് സന്ധ്യ തീയറ്ററില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത് വിട്ട് ഹൈദരാബാദ് പൊലീസ്. സന്ധ്യ തിയറ്ററിലെ പുതിയ സിസിടിവി ദൃശ്യങ്ങൾ സിനിമ താരം അല്ലു അര്‍ജുനെ ചോദ്യം ചെയ്യുന്ന ദിവസം തന്നെയാണ് പുറത്ത് വിട്ടത് എന്നതാണ് ശ്രദ്ധേയം. നവംബര്‍ 4 രാത്രി നടന്ന തിക്കിലും തിരിക്കിലുംമരിച്ച രേവതിയെ ബൗൺസർമാർ തൂക്കി എടുത്ത് പുറത്തേക്ക് കൊണ്ട് വരുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. വടികൾ ഉപയോഗിച്ച് ആളുകളെ സ്വകാര്യ സെക്യൂരിറ്റി സംഘം തല്ലുന്നതും…

Read More

ടാക്സി ഡ്രൈവറുമായി പണത്തെ ചൊല്ലി തർക്കം ; 26കാരനായ ഡ്രൈവറെ സംഘം ചേർന്ന് കൊലപ്പെടുത്തി

400 രൂപയെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ 26കാരനായ ടാക്സി ഡ്രൈവറെ കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കമുള്ള സംഘം. വടക്ക് കിഴക്കൻ ഡൽഹിയിലെ സോണിയ വിഹാറിലാണ് സംഭവം. വെള്ളിയാഴ്ച ടാക്സി കാർ വിളിച്ച മൂന്നംഗ സംഘം പണത്തിന്റെ പേരിൽ 26കാരനുമായി തർക്കിക്കുകയായിരുന്നു. തർക്കം കയ്യാങ്കളിയിലേക്ക് എത്തിയതോടെ യാത്രക്കാരായ മൂവർ സംഘം സുഹൃത്തുക്കളേക്കൂടി സ്ഥലത്തേക്ക് വിളിച്ച് വരുത്തിയാണ് ടാക്സി ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് പ്രതികളിലൊരാളായ പ്രായപൂർത്തിയാകാത്ത അക്രമിയെ പിടികൂടി. ജഹാംഗിർപുരി സ്വദേശിയായ സന്ദീപ് എന്ന ടാക്സി ഡ്രൈവറാണ് കൊല്ലപ്പെട്ടത്. നോയിഡയിൽ നിന്നാണ്…

Read More

പട്ടിണിക്കിട്ടും ക്രൂരമായ മർദനവും; ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; കോടതി ഇന്ന് വിധി പറയും

കുമളിയില്‍ ആറുവയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി വിധി പറഞ്ഞേക്കും. ഷെഫീക്കിന്റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് വിധി പറയുന്നത്.  മനുഷ്യ മനസാക്ഷി മരവിക്കുന്ന ക്രൂര പീഡനമാണ് ഷെഫീക്കിന് ഏൽക്കേണ്ടി വന്നത്. അതും ആറുവയസ്സ് മാത്രമുളള കുട്ടിയോടായിരുന്നു ഇരുവരുടേയും ക്രൂരത. പട്ടിണിക്കിട്ടതും ക്രൂരമായി മർദിച്ചതുമെല്ലാം രണ്ടാനമ്മയും സ്വന്തം പിതാവും ചേർന്നാണ്. 2013 ജൂലൈ 15…

Read More

പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ് ; 14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ഒടുവിൽ പിടിയിൽ

ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാളെ കാണാനില്ലായിരുന്നു. ബാം​ഗ്ലൂരിലടക്കം പ്രതിയുണ്ടെന്ന് സംശയ തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാളുടെ…

Read More

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി , ഇരയെ കൊലപ്പെടുത്തി ; അരുംകൊല നടന്നത് ഒഡീഷയിൽ

പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരയെ കൊലപ്പെടുത്തിയതിന് വീണ്ടും അറസ്റ്റിൽ. കുനു കിസാൻ എന്ന 28കാരനാണ് പിടിയിലായത്. പ്രതി 18കാരിയായ ഇരയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാ​ഗങ്ങൾ കഷണങ്ങളാക്കി വിവിധയിടങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്തതായി കണ്ടെത്തി. സുന്ദർ​ഗഡ് ജില്ലയിലാണ് സംഭവം. പോക്‌സോ നിയമപ്രകാരം അറസ്റ്റിലായതിന് ശേഷം ഡിസംബർ 4 ന് ജാമ്യത്തിൽ പുറത്തിറങ്ങിയ കുനു കിസാൻ ഡിസംബർ 7നാണ് കൊലപാതകം നടത്തിയത്. മൊഴി മാറ്റിപ്പറയാൻ പ്രതി ഇരയായ പെൺകുട്ടിയെ നിരന്തരം നിർബന്ധിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് എൻഎച്ച് 143-ലെ ആളൊഴിഞ്ഞ സ്ഥലത്താണ് കൊലപാതകം…

Read More

ഗാർഹിക പീഡനം , വിവാഹേതര ബന്ധം , 62കാരനായ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ ; മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ചു

ഗാർഹിക പീഡനവും ദമ്പതികൾക്കിടയിലെ കലഹവും പതിവ്. 62കാരനായ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച 53കാരിക്ക് ജാമ്യം നിഷേധിച്ച് കോടതി. കൊലപാതകത്തിന് ഒരു വർഷത്തിന് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിൽ 53കാരി നടത്തിയ പരിശോധനയ്ക്ക് ഇടയിലാണ് ക്രൂരമായ സംഭവം പുറത്ത് വന്നത്. നിർമീൻ നൌഫൽ എന്ന 53കാരിയാണ് ഭർത്താവായ മാംദൂദ് എമാദ് നൌഫലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. എട്ട് മക്കളാണ് ഇവർക്കുള്ളത്. 62കാരനായ മാംദൂദ് എമാദ് നൌഫലിനെ കഴിഞ്ഞ വർഷം ജൂലൈ മുതലാണ് കാണാതായത്. സിഡ്നിക്ക്…

Read More

പല നാൾ നീണ്ട പക ; ഡൽഹിയിൽ മാതാപിതാക്കളെയും സഹോദരിയേയും കൊലപ്പെടുത്തിയത് 20 വയസുകാരൻ മകൻ

ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ദമ്പതികളെയും മകളേയും കൊലപ്പെടുത്തിയത് 20 കാരനായ മകനാണെന്ന് പൊലീസിന്റെ കണ്ടെത്തൽ. സൗത്ത് ഡൽഹി നിവാസികളായ രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്. പ്രതിയായ അർജുനെ പൊലീസ് അറസ്റ്റ് ചെയ്തു. സൗത്ത് ഡൽഹിയിലെ നെബ് സരായിയിലെ വീട്ടിലായിരുന്നു മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. രാജേഷിന്റെയും കോമളിന്റേയും വിവാഹവാര്‍ഷികദിനത്തിലായിരുന്നു സംഭവം. സംഭവസമയത്ത് താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണ് അര്‍ജുന്‍ പൊലീസിനോട് പറഞ്ഞിരുന്നത്. പ്രഭാതസവാരിക്ക് പോയതായിരുന്നുവെന്നും വീട്ടില്‍…

Read More