കിളിമാനൂർ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ക്ഷേത്രത്തിലുണ്ടായ തീപിടിത്തത്തിൽ പൊള്ളലേറ്റ പൂജാരി മരിച്ചു. ഇലങ്കമഠത്തിൽ ജയകുമാറാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് വാതകം ചോർന്നതാണ് തീപിടിക്കാൻ കാരണമെന്നാണ് വിവരം. രണ്ടാഴ്ച മുൻപാണ് ക്ഷേത്രത്തിൽ തീപിടിത്തം ഉണ്ടായത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾക്കിടെ കത്തിച്ച വിളക്കുമായി ജയകുമാർ നടന്നുപോയി അടഞ്ഞുകിടന്ന മുറി തുറക്കുന്നത് ദൃശ്യത്തിലുണ്ട്. പൊടുന്നനെ തീ ആളിപ്പടരുകയായിരുന്നു. ദേഹത്ത് തീപിടിച്ച ജയകുമാർ പരിഭ്രാന്തനായി ഓടി. ക്ഷേത്രത്തിലുണ്ടായിരുന്നവർ ചേർന്ന് തീ അണച്ച് ജയകുമാറിനെ ആശുപത്രിയിൽ…

Read More

നിയന്ത്രണംവിട്ട കാറിടിച്ചു; കിളിമാനൂരിൽ സ്‌കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂർ ഇരട്ടച്ചിറയിൽ നിയന്ത്രണം വിട്ട കാറിടിച്ച് സ്‌കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ എംജിഎം സ്‌കൂൾ അധ്യാപിക, പാപ്പാല എംഎസ്എ കോട്ടേജിൽ എം.എസ്.അജില (32) ആണ് മരിച്ചത്. പരുക്കേറ്റ മകൻ ആര്യനെ (5 വയസ്സ്) വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ഞായറാഴ്ച വൈകിട്ട് 4.15നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വാമനപുരത്ത് താമസിക്കുന്ന ബന്ധുവിനെ കാണുവാൻ മകനുമൊത്ത് സ്‌കൂട്ടറിൽ പോകുമ്പോൾ ആയിരുന്നു അത്യാഹിതം സംഭവിച്ചത്. എതിരെ വന്ന കാർ നിയന്ത്രണം വിട്ട്…

Read More