എടാ മോനെ മോനെ, കലക്കിയല്ലോ! ആവേശം റീലിൽ തകർത്ത് കിലി പോൾ
എടാ മോനെ ഡാൻസ് കൊള്ളലോ! ലിപ്സിങ്ക് വിഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം കിലി പോൾ ഇത്തവണ ആവേശം സിനിമയിലെ ഇലുമിനാറ്റി പാട്ടുമായാണ് എത്തയിരിക്കുന്നത്. പിന്നെ പറയ്യണ്ടല്ലോ മലയാളികൾ വീഡിയോ അങ്ങ് ഏറ്റെടുത്തു. കമന്റ് സെക്ഷനും മലയാളികൾ കൈയടക്കിയിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കു മുൻപ് മീശമാധവനിലെ ‘കരിമിഴിക്കുരുവിയെ കണ്ടീലാ’ എന്ന പാട്ടിനൊപ്പം ചുണ്ട് ചലിപ്പിക്കുന്ന വിഡിയോ കിലി പങ്കുവച്ചത് ദശലക്ഷക്കണക്കിന് ആളുകൾ കണ്ടിരുന്നു. ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരുനാളുണ്ടേ’ എന്ന ഹിറ്റ് പാട്ടിനു ലിപ്സിങ്ക് ചെയ്യുന്ന വിഡിയോയും കിലി…