
ഇരുന്നൂറ് അടി പൊക്കത്തിൽ ലാവ; കലിയടങ്ങാതെ ഹവായിയിലെ ചൂടൻ അഗ്നിപർവതം കിലോയ
ഹവായിയിലെ പ്രശസ്ത അഗ്നിപർവതം കിലോയ ഇപ്പോഴും തീതുപ്പുകയാണ്. ലാവയുടെ പൊക്കം ഇരുന്നൂറടി കടന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ നിന്നും ലാവാപ്രവാഹത്തിന്റെ ഭീകരാവസ്ഥ വ്യക്തമാണ്. ഡിസംബർ 23ന് തുടങ്ങിയ ലാവാപ്രവാഹം കാണാൻ അനേകം ആളുകളാണ് ഹവായിയിലേക്കു പോകുന്നത്. അതിനാൽ ഇനിയും ലാവയുടെ പൊക്കം ഉയരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. സഞ്ചാരികളുടെ പറുദീസയെന്നറിയപ്പെടുന്ന ഹവായിൽ സജീവ അഗ്നിപർവതങ്ങൾ ധാരാളമുണ്ട്. എന്നാൽ മൂന്നു പതിറ്റാണ്ടായി മുടങ്ങാതെ തീതുപ്പി വാർത്തകളിൽ നിറയുന്നതു കിലോയയാണ്. 1840ലാണ് മുൻകാലത്ത് കിലോയ…