
നാല് വർഷം കൊണ്ട് 1000 കോടിയുടെ കിഫ്ബി ബോണ്ട് കരസ്ഥമാക്കി കെഎസ്എഫ്ഇ പ്രവാസി ചിട്ടി
നാല് വർഷങ്ങൾകൊണ്ട് 1000 കോടി രൂപയുടെ കിഫ്ബി ബോണ്ടുകൾ കരസ്ഥമാക്കി കേരള സർക്കാർ സ്ഥാപനമായ KSFEയുടെ പ്രവാസി ചിട്ടി. ചുരുങ്ങിയ കാലത്തിനിടയിൽ പ്രവാസലോകത്ത് വൻ സ്വീകാര്യതയാണ് KSFE പ്രവാസി ചിട്ടി നേടിയത്. 116 രാജ്യങ്ങളിൽനിന്നായി 1,73,000 കസ്റ്റമർ രജിസ്‌ട്രേഷനുകൾ പ്രവാസി ചിട്ടിയ്ക്ക് ലഭിച്ചു. ഗൾഫ് മേഖലയിൽ യു.എ.ഇയിൽനിന്ന് മാത്രം പ്രവാസി ചിട്ടിയ്ക്ക് കാൽ ലക്ഷത്തോളം ഉപഭോക്താക്കൾ ഉണ്ട്. സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നിൽ. ഈ വലിയ വിജയം സമ്മാനിച്ച പ്രവാസലോകത്തോട്…