മസാലബോണ്ട് കേസ്; ഇ.ഡിക്ക് അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി
മസാലബോണ്ടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) അന്വേഷിക്കാൻ അധികാരമില്ലെന്ന വാദവുമായി വീണ്ടും കിഫ്ബി. മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇ.ഡി തുടർച്ചയായി സമൻസ് അയയ്ക്കുന്ന സാഹചര്യത്തിൽ എതിർത്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കിഫ്ബി വാദം ആവർത്തിച്ചത്. മസാലബോണ്ട് വഴി വിദേശത്തുനിന്ന് ലഭിക്കുന്ന ഫണ്ട് പരിശോധിക്കാനും വിനിയോഗം അന്വേഷിക്കാനും അധികാരമുള്ളത് റിസർവ് ബാങ്കിനു മാത്രമാണ്. ഇത്തരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ക്രമക്കേട് ആർബിഐ കണ്ടെത്തിയാൽ മാത്രമേ അത് അന്വേഷിക്കാൻ ഇ.ഡിക്ക് അധികാരമുള്ളൂ എന്ന് ജസ്റ്റിസ് ടി.ആർ.രവി മുൻപാകെ കിഫ്ബി വാദിച്ചു. കേന്ദ്ര സർക്കാരിന്റെ…