5681 കോടിയുടെ പദ്ധതികൾ കൂടി ഏറ്റെടുത്ത് കിഫ്ബി; 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി

കിഫ്ബി പദ്ധതികൾക്കായി വരുന്ന സാമ്പത്തിക വർഷം 9000 കോടി രൂപ വായ്പയെടുക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. 5681.98 കോടിയുടെ 64 പദ്ധതികൾക്ക് കിഫ്ബി ബോർഡ് യോഗം അനുമതി നൽകി. കിഫ്ബിക്ക് നിലവിൽ പ്രതിസന്ധികൾ ഒന്നുമില്ലെന്നും ബോർഡ് യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ ധനമന്ത്രി പറഞ്ഞു.   കിഫ്ബി ബോർഡ് യോഗമാണ് കൂടുതൽ പദ്ധതികൾക്ക് ധനാനുമതി നൽകിയത്. മലയോര, തീരദേശ ഹൈവേകൾ ഉൾപ്പടെ പൊതുമരാമത്ത് റോഡ് പദ്ധതികൾക്ക് സ്ഥലമെടുപ്പിനുൾപ്പടെ 3414 കോടി അനുവദിച്ചു. പിണറായി വില്ലേജിൽ വിദ്യാഭ്യാസ സമുച്ചയ…

Read More

കിഫ്ബി കേസിൽ ഇഡി സമൻസുകൾ കോടതി തടഞ്ഞു; അന്വേഷണം തുടരാം

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ് ഐസക്കും, കിഫ്ബിയും നൽകിയ ഹർജികളിൽ ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. ഹർജികളിൽ റിസർവ് ബാങ്കിനെ കക്ഷി ചേർത്തിട്ടുണ്ട്. കേസിൽ റിസർവ് ബാങ്കിന്റെ വിശദീകരണം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കാമെന്നാണ് കോടതി നിലപാട്. ഇതിന് പുറമെ ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി. ചോദ്യം…

Read More