
സമയക്രമം പാലിച്ച് ധനലഭ്യത ഉറപ്പാക്കി കിഫ്ബി; കാലാവധി പൂർത്തിയാക്കി മസാലബോണ്ട് തുക തിരിച്ചടച്ചു
അഞ്ചുവർഷക്കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് മസാലബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി തിരിച്ചടച്ചു. 2024 മാർച്ച് 26 ന് കാലാവധി പൂർത്തിയാക്കിയതിനെ തുടർന്നാണ് ഈ തുക കിഫ്ബി തിരിച്ചടച്ചതെന്നാണ് ഔദ്യോഗിക വിവരം. വിദേശകടപ്പത്ര വിപണിയിൽ പ്രവേശനം നേടിയ ആദ്യ സംസ്ഥാന ഏജൻസിയായിരുന്നു കിഫ്ബി. വിവിധ പദ്ധതികൾക്കായാണ് മസാല ബോണ്ട് വഴി സമാഹരിച്ച 2150 കോടി രൂപ കിഫ്ബി വിനിയോഗിച്ചിരുന്നത്. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഇതുവരെ ഏർപ്പെട്ട മസാല ബോണ്ട് സമാഹരണത്തിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ…