മസാല ബോണ്ട് കേസ് ; മുൻ മന്ത്രി തോമസ് ഐസക്കിന്റെയും , കിഫ്ബിയുടേയും ഹർജികൾ മാറ്റി, ഇനി ഹർജികൾ പരിഗണിക്കുക വേനൽ അവധിക്ക് ശേഷം

മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി. വേനലവധിക്കുശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ ചോദ്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി അറിയിച്ചു. എന്തിനാണ് സമൻസ് അയച്ചതെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. തുടർന്നാണ് വേനലവധിക്കുശേഷം മെയ്…

Read More

മസാല ബോണ്ട് കേസ് ; മുൻ മന്ത്രി തോമസ് ഐസക്കിന്റെയും , കിഫ്ബിയുടേയും ഹർജികൾ മാറ്റി, ഇനി ഹർജികൾ പരിഗണിക്കുക വേനൽ അവധിക്ക് ശേഷം

മസാല ബോണ്ട് കേസിൽ ഇ.ഡി സമൻസ് ചോദ്യംചെയ്തുള്ള തോമസ് ഐസകിന്റെയും കിഫ്ബിയുടെയും ഹർജികൾ മാറ്റി. വേനലവധിക്കുശേഷമായിരിക്കും ഹർജി പരിഗണിക്കുകയെന്ന് ഹൈക്കോടതി അറിയിച്ചു. സമൻസ് എന്തിനാണെന്ന ഐസകിന്റെ ചോദ്യത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിച്ചെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. അന്വേഷണവുമായി കിഫ്ബി സഹകരിക്കുന്നുണ്ടല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി അറിയിച്ചു. എന്തിനാണ് സമൻസ് അയച്ചതെന്ന് ഇ.ഡി വ്യക്തമാക്കണമെന്ന് ഐസക് ആവശ്യപ്പെട്ടു. തുടർന്നാണ് വേനലവധിക്കുശേഷം മെയ്…

Read More

‘ഇഡി പുറത്ത് വിട്ടത് ഒന്നും രഹസ്യ രേഖയല്ല’; കണക്കുകൾ എല്ലാം സുതാര്യം, മസാല ബോണ്ട് നിയമപരം

കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കിഫ്ബി. മസാലബോണ്ട് അടക്കമുള്ള ധനകാര്യപ്രവർത്തനങ്ങളിൽ തീരുമാനടുക്കുന്നത് കിഫ്ബി ബോർഡ് ആണ്. അല്ലാതെ ചെയർമാനായ മുഖ്യമന്ത്രിയോ, വൈസ് ചെയർമാനായ ധനമന്ത്രിയോ , കിഫ്ബി CEOയോ അല്ല. ഇതുസംബന്ധിച്ച് ചർച്ചകളിൽ പലതരം വാദങ്ങളും ഉന്നയിക്കാറുണ്ട്. എല്ലാം കണക്കിലെടുത്ത് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായ തീരുമാനം ബോർഡാണ് എടുക്കുന്നതെന്നാണ് ഫേസ്ബുക്കിൽ നൽകിയിരിക്കുന്ന വിശദീകരണത്തിൽ പറയുന്നുന്നത്. കിഫ്ബിയുടെ കുറിപ്പിന്റെ പൂർണ രൂപം താഴെ : കിഫ്ബി മസാല…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ തോമസ് ഐസക്കിന് വീണ്ടും ഇ.ഡി നോട്ടീസ്

മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് കിഫ്ബി മസാല ബോണ്ട്‌ കേസില്‍ വീണ്ടും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നോട്ടീസ്. ജനുവരി 12 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. നോട്ടീസ് അയക്കുന്നത് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. വ്യക്തിഗത വിവരങ്ങൾ ചോദിച്ചെന്നെ തോമസ് ഐസക്കിന്റെ ഹർജിയിലായിരുന്നു ഈ നടപടി. ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ…

Read More

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി; അന്വേഷണത്തിന് തെളിവുകളില്ല, ഹൈക്കോടതി

കിഫ്ബി മസാല ബോണ്ട് കേസിൽ ഇഡിക്ക് കനത്ത തിരിച്ചടി. കേസിന് ആവശ്യമായ തെളിവുകൾ ഇല്ലെന്നും കേസുമായി മുന്നോട്ടു പോകാൻ ആവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തോമസ് ഐസക്കിൻ്റെ ഹർജിയിലാണ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻ്റെ വിധി. കിഫ്ബി പുറപ്പെടുവിച്ച മസാല ബോണ്ടില്‍ നിയന്ത്രണ അധികാരിയായ റിസര്‍വ് ബാങ്കിന് പരാതിയില്ല. അതിനാല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ഇ ഡി നടപടികള്‍ ഇടക്കാല ഉത്തരവിലൂടെ സിംഗിള്‍ ബെഞ്ച് ജഡ്ജി ജസ്റ്റിസ് വിജി അരുണ്‍ തടഞ്ഞിരുന്നു. മസാല ബോണ്ട് കേസിൽ…

Read More

കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുന്നു; മറുപടിയുമായി തോമസ് ഐസക്ക്

കിഫ്ബിക്കെതിരായ പ്രതിപക്ഷ നേതാവ് വിഡി സതീശൻറെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ ധനകാര്യമന്ത്രിയും സി.പിഎം കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്ക്. കിഫ്ബിയിലൂടെയുള്ള വികസന കുതിപ്പ് പ്രതിപക്ഷ നേതാവിനെ അസ്വസ്ഥനാക്കുകയാണെന്നും ഇത് അംഗീകരിക്കാൻ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തയ്യാറല്ലെന്നും തോമസ് ഐസക്ക് ഫേയ്‌സ്ബുക്കിൽ കുറിച്ചു. ഫേയ്‌സ്ബുക്ക് പോസ്റ്റിൻറെ പൂർണ രൂപം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻറെ ധനകാര്യം സംബന്ധിച്ച ധാരണ ഏറ്റവും യാഥാസ്ഥിതികമാണ്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ്. കിഫ്ബി വായ്പ ധനഉത്തരവാദിത്വ നിയമത്തിന്റെ പരിധിയിൽവരുമെന്നു നിയമ ഭേദഗതി വേളയിൽതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം…

Read More

കിഫ്ബിയെടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ വായ്പയായി കേന്ദ്രം കണക്കാക്കുന്നത് പക്ഷപാതപരമായ നിലപാട്; മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണ്. കിഫ്ബി മുഖേനെ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വികസനത്തിന് ഉതകുന്ന നടപടികളില്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നത്. സര്‍ക്കാരിന്റെ പൊതുവായ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാരിന്റെ സമീപനം തടസമാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു 50,000 കോടിയുടെ പശ്ചാത്തല വികസനപദ്ധതികള്‍ കിഫ്ബി വഴി നടപ്പാക്കുക എന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. സംസ്ഥാനത്ത് വന്‍കിട അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി വിവിധ മേഖലകളിലെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ…

Read More